സ്പാനിഷ് പൊൻവസന്തം

Monday 15 July 2024 3:52 AM IST

ബെ​ർ​ലി​ൻ​:​ യൂറോ കിരീടത്തിൽ സ്പെയിനിന്റെ നാലാം മുത്തം. മ്യൂണിക്കിലെ ഒളിമ്പിക് സ്റ്റേഡിയം വേദിയായ ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ യൂറോ ചാമ്പ്യൻമാരായത്. നിക്കോ വില്യംസും മികേൽ ഒയർസബാലുമാണ് സ്പെയിനിന്റെ സ്കോറർമാർ. കോൾ പാൽമർ ഇംഗ്ലണ്ടിനായി ഒരു ഗോൾ മടക്കി. ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം യൂറോ ഫൈനൽ തോൽവിയാണിത്. ഇത്തവണത്തെ യൂറോയിൽ ശൈലിമാറ്റവുമായി ഒരു പറ്റം യുവനിരയുമായെത്തിയ സ്പെയിൻ അർഹിച്ച കിരീടം തന്നയാണിത്. അദ്യപകുതിയിൽ ഇ​രു​ടീ​മും​ ​നി​ര​വ​ധി​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​വ​ല​കു​ലു​ക്കാ​നാ​യി​ല്ല.​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​ആ​ധി​പ​ത്യം​ ​സ്പെ​യി​നാ​യി​രു​ന്നു.​ 70​ ​ശ​ത​മാ​ന​മാ​ണ് ​ഇ​ട​വേ​ള​യ്ക്ക് ​പി​രി​യു​മ്പോ​ൾ​ ​സ്പെ​യി​നി​ന്റെ​ ​ബാ​ൾ​ ​പൊ​സ​ഷ​ൻ.​ ​പാ​സിം​ഗി​ലും​ ​മു​ന്നി​ട്ടു​ ​നി​ന്ന​ ​അ​വ​‌​ർ​ 6​ ​കോ​ർ​ണ​റു​ക​ളും​ ​നേ​ടി​യെ​ടു​ത്തു.​ ​

പ്ര​തി​രോ​ധ​ത്തിലും ​ഒ​പ്പം​ ​കൗ​ണ്ട​ർ​ ​അ​റ്റാ​ക്കി​ലു​മാ​യി​രു​ന്നു​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ശ്ര​ദ്ധ.
തു​ട​ക്കം​ ​മു​ത​ലേ​ ​സ്പെ​യി​ൻ​ ​ക​ളി​യു​ടെ​ ​ക​ടി​ഞ്ഞാ​ൺ​ ​കൈ​ക്കലാ​ക്കി.​ 5​-ാം​ ​മി​നി​ട്ടി​ൽ​ ​സ്പെ​യി​ന് ​അ​നു​കൂ​ല​മാ​യി​ ​ആ​ദ്യ​കോ​ർ​ണ​ർ​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​മു​ത​ലാ​ക്കാ​നാ​യി​ല്ല.​ ​തു​ട​ർ​ന്നും​ ​സ്പാ​നി​ഷ് ​ടീം​ ​ഇം​ഗ്ലീ​ഷ് ​ഗോ​ൾ​മു​ഖ​ത്തേ​ക്ക് ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​മെ​ന​ഞ്ഞു.​ ​ഇ​ട​തു​വിം​ഗി​ൽ​ ​നി​ക്കോ​ ​വി​ല്യം​സാ​യി​രു​ന്നു​ ​മു​ന്നേ​റ്റ​ങ്ങ​ളു​ടെ​ ​പ്ര​ധാ​ന​ ​സൂ​ത്ര​ധാ​ര​ൻ.​ആ​ദ്യ​ 15​ ​മി​നി​ട്ടി​ൽ​ 80​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​സ്‌​പെ​യി​നി​ന്റെ​ ​ബാ​ൾ​ ​പൊ​സ​ഷ​ൻ.
15​-ാം​ ​മി​നി​ട്ടി​ലാ​ണ് ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്നൊ​രു​ ​മി​ക​ച്ച​ ​നീ​ക്കം​ ​കാ​ണു​ന്ന​ത്.​ ​സാ​ക്ക​യും​ ​കെ​യ്ൽ​ ​വാ​ക്ക​റും​ ​ചേ​ർ​ന്ന് ​ന​ട​ത്തി​യ​ ​ആ​ ​മു​ന്നേ​റ്റം​ ​കോ​ർ​ണ​റി​ൽ​ ​അ​വ​സാ​നി​ച്ചു.

ആ​ദ്യ​മ​ഞ്ഞ​ ​കേ​നി​ന്
25​-ാം​ ​മി​നി​ട്ടി​ൽ​ ​ഡാ​നി​കാ​ർ​വ​ഹാ​ലി​നെ​ ​ഫൗ​ൾ​ ​ചെ​യ്ത​തി​ന് ​ഇം​ഗ്ല​ണ്ട് ​ക്യാ​പ്ട​ൻ​ ​ഹാ​രി​കേ​ൻ​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ക​ണ്ടു.​ 31​-ാം​മി​നി​ട്ടി​ൽ​ ​ഡെ​ക്‌​ലാ​ൻ​ ​റൈ​സി​നെ​ ​ച​ല​ഞ്ച് ​ചെ​യ്തസ്പെ​യി​നി​ന്റെ​ ​ഡാ​നി​ ​ഓ​ൾ​മോ​യ്ക്കും​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​കി​ട്ടി.​ 34​-ാം​മി​നി​ട്ടി​ൽ​ ​സ്പെ​യി​ന് ​തു​ട​രെ​ ​ര​ണ്ട് ​കോ​ർ​ണ​റു​ക​ൾ​ ​കി​ട്ടി​യെ​ങ്കി​ലും​ ​ഫ​ല​മി​ല്ലാ​തെ​ ​പോ​യി.​ ​നി​ക്കോ​ ​വി​ല്യം​സ് ​വിം​ഗ് ​മാ​റി​യും​ ​ഗ്രൗ​ണ്ട് ​നി​റ​ഞ്ഞ് ​ക​ളി​ച്ചു.​ ​തു​ട​ർ​ന്നും​ ​ഇ​രു​ടീ​മും​ ​ഗോ​ളി​നാ​യി​ ​നീ​ക്ക​ങ്ങ​ൾ​ ​ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്നു.​ 42​-ാം​മി​നി​ട്ടി​ൽ​ ​സ്പാ​നി​ഷ് ​ക്യാ​പ്ട​ൻ​ ​അ​ൽ​വാ​രാ​ ​മൊ​റാ​ട്ട​യു​ടെ​ ​ഒ​റ്റ​യ്ക്കു​ള്ള ​നീ​ക്കം​ ​ഇ​ഗ്ലീ​ഷ് ​പ്ര​തി​രോ​ധ​ ​നി​ര​ ​സ​മ​‌​ർ​ത്ഥ​മാ​യി​ തടഞ്ഞു ​.
ഒ​ന്നാം​ ​പ​കു​തി​യു​ടെ​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​ഇം​ഗ്ലീ​ഷ് ​ബോ​ക്സി​ന് ​തൊ​ട്ടു​ ​വെ​ളി​യി​ൽ​ ​നി​ന്ന് ​ഇം​ഗ്ല​ണ്ടി​ന് ​ഫ്രീ​കി​ക്ക് ​കി​ട്ടി.​ ​റൈ​സെ​ടു​ത്ത​ ​ഫ്രീ​കി​ക്കി​ൽ​ ​നി​ന്ന് ​കി​ട്ടി​യ​ ​പ​ന്ത് ​പോ​സ്റ്റി​ന​രി​കി​ൽ​ ​നി​ന്ന് ​ഫോ​ഡ​ൻ​ ​ഗോ​ളി​ലേ​ക്ക് ​തി​രി​ച്ചു​വി​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​സ്പാ​നി​ഷ് ​ഗോ​ളി​ ​ഉ​നെ​ ​സി​മോ​ൺ​ ​കൈ​പ്പി​ടി​യി​ലൊ​തു​ക്കി.

സൂപ്പർ നിക്കോ

രണ്ടാം പകുതിയുടെതുടക്കത്തിൽ തന്നെ നിക്കോ വില്യംസ് സ്‌പെയിനിനെ മുന്നിൽ എത്തിച്ചു. 47-ാം മിനിട്ടിൽ കൗമാര താരം ലമിൻ യമാലിന്റെ പാസിൽ നിന്നാണ് മാർക്ക് ചെയ്യപ്പെടാതെ നിന്ന നിക്കോ വലകുലുക്കിയത്. 53-ാം മിനിട്ടിൽ സുബിമെൻഡിയെ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന്റെ ജോൺ സ്റ്റോൺസ് മഞ്ഞ കണ്ടു.സപെയിനിന്റെ തുടരാക്രമണങ്ങൾക്കിടെ തരിച്ചടിക്കാൻ ജൂഡ് ബെല്ലിംഗ്ഹാമിന്റെയും ഫോഡന്റെയും നേതൃത്വത്തിൽ ഇംഗ്ലണ്ടും ഇരച്ചെത്തി. 66-ാം മിനിട്ടിൽ യമാലിന്റെ ഗോളെന്നുറച്ച ഷോട്ട് ഇംഗ്ലീഷ് ഗോളി പിക്ഫോർഡ് തട്ടിയകറ്റി.

പാൽമ‌ർ ഇഫക്ട്

കോബി മൈനോയ്ക്ക് പകരം 70-ാം മിനിട്ടിൽ കളത്തിലെത്തിയ കോൾ പാൽമർ 73-ാം മിനിട്ടിൽ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ വന്നത്. സാക്ക ബോക്സിലേക്ക് നൽകിയ പന്ത് വൺടച്ച് പാസിലൂടെ ജൂഡ് പാൽമർക്ക് മറിച്ചു. ബോക്സിന് തൊട്ടുവെളിയിൽ നിന്ന് പാൽമ‌ർ തൊടുത്ത നിലം പറ്റെയുള്ല ലോംഗ് റേഞ്ചർ സിമോമണെ നിഷ്പ്രഭനാക്കി പോസ്റ്റിന്റെ വലത്തേമൂലയിലേക്ക് കയറി. 81-ാംമിനിട്ടിൽ യമാലിന്റെ ക്ലോസ് റേഞ്ച് ശ്രമത്തിന് മുന്നിൽ പിക്പോർഡ് വന്മതിലായി.

ഒയർസബാൽ

86-ാം മിനിട്ടിൽ ഒയർസബാൽ സ്പെയിനിന്റെ വിജയമുറപ്പിച്ച ഗോൾ നേടി.കുക്കുറെല്ലയുടെ പാസിൽ നിന്നായിരുന്നു ഒയർസബാലിന്റെ തകർപ്പൻ ഫിനിഷ്.

മാ​റ്റ​ങ്ങ​ളോ​ടെ​ ​ ടീ​മു​കൾ
സെ​മി​ ​ഫൈ​ന​ലി​ൽ​ ​ഇ​റ​ങ്ങി​യ​ ​ഇ​ല​വ​നി​ൽ​ ​ഒ​രു​മാ​റ്റം​ ​വ​രു​ത്തി​യാ​ണ് ​ഗാ​ര​ത് ​സൗ​ത്ത്ഗേ​റ്റ് 3​-4​-2​-1​ ​ശൈ​ല​യി​ൽ​ ​ഇം​ഗ്ല​ണ്ടി​നെ​ ​വി​ന്യ​സി​ച്ച​ത്.​ ​പ​രി​ക്കി​ൽ​ ​നി​ന്ന് ​മോ​ചി​ത​നാ​യ​ ​ലൂ​ക്ക് ​ഷോ​ ​ആ​ദ്യ​ഇ​ല​വ​നി​ൽ​ ​ഇ​റ​ങ്ങി​യ​പ്പോ​ൾ​ ​കി​ര​ൺ​ ​ട്രാ​പ്പി​യ​റി​ന് ​പു​റ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്നു.​ ​മ​റു​വ​ശ​ത്ത് ​സ്പാ​നി​ഷ് ​ടീ​മി​ൽ​ ​സെ​മി​യി​ൽ​ ​സ​സ്പെ​ൻ​ഷ​ൻ​ ​മൂ​ലം​ ​പു​റ​ത്തി​രു​ന്ന​ ​പ്ര​തി​രോ​ധ​ ​താ​ര​ങ്ങ​ളാ​യ​ ​ഡാ​നി​ ​കാ​ർ​വ​ഹാ​ലും​ ​നൊ​മാ​ർ​ഡും​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ​ ​ജീ​സ​സ് ​ന​വാ​സി​നും​ ​നാ​ച്ചോ​യ്ക്കും​ ​സ്ഥാ​നം​ ​ന​ഷ്ട​മാ​യി.

യ​മാ​ലിന്​ ​
റെ​ക്കാ​ഡ്

-​ ​ഒ​രു​ ​മേ​ജ​ർ​ ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​ഫൈ​ന​ൽ​ക​ളി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് 17​കാ​ര​നാ​യ​ ​സ്‌​പാ​നി​ഷ് ​താ​രം​ ​ല​മീ​ൻ​ ​യ​മാ​ൽ​ ​സ്വ​ന്ത​മാ​ക്കി.​ 1958​ലെ​ ​ലോ​ക​ക​പ്പ് ​ഫൈ​ന​ലി​ൽ​ ​ക​ളി​ച്ച​ ​പെ​ലെ​യു​ടെ​ ​റെ​ക്കാ​ഡാ​ണ് ​യ​മാ​ൽ​ ​മ​റി​ക​ട​ന്ന​ത്.​ ​ശ​നി​യാ​ഴ്ച​യാ​ണ് ​യ​മാ​ലി​ന് 17​ ​വ​യ​സ് ​തി​ക​ഞ്ഞ​ത്.

Advertisement
Advertisement