ഇഞ്ചുറിയിൽ സുവാരസ് രക്ഷകൻ, ഷൂട്ടൗട്ടിൽ കാനഡയെ വീഴ്ത്തിഉറുഗ്വെ

Monday 15 July 2024 3:56 AM IST

നോർത്ത് കരോളിന: പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട ലൂസേഴ്സ് ഫൈനലിൽ കാനഡയെ കീഴടക്കി ഉറുഗ്വെ കോപ്പ അമേരിക്ക ടൂർണമെന്റിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. നിശ്ചിത സമയത്ത് ഇരുടീമും 2-2ന് സമനില പാലിച്ചതിനെത്തുടർ‌ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. രണ്ടാം പകുതിയുടെ അധിക സമയത്ത് (90+2) ലൂയിസ് സുവാരസാണ് ഉറുഗ്വെയുടെ സമനിലഗോൾ നേടി മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്.

ഷൂട്ടൗട്ടിൽ കാനഡയുടെ മൂന്നാം കിക്കെടുത്ത ഇസ്മയിൽ കോണെയുടെ ഷോട്ട് ഉറുഗ്വെയുടെ ഗോൾകീപ്പർ സെർജിയോ റോച്ചെറ്റ് സേവ് ചെയ്യുകയും അഞ്ചാം കിക്കെടുത്ത് അൽഫോൻസോ ഡേവിസ്ന്റെ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയും ചെയ്തതോടെയാണ് ഉറുഗ്വെ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ഉറുഗ്വെയ്ക്കായി ആദ്യ നാല കിക്കെടുത്ത ഫ്രെഡറിക്കോ വാൽവർഡെ, റോഡ്രിഗോ ബെന്റാകൂർ,അരാസ്കേറ്റ, ലൂയിസ് സുവാരസ് എന്നിവരെല്ലാം ലക്ഷ്യം കണ്ടു. ജോനാഥാൻ ഡേവിഡ്, ബോംബിറ്റൊ, ചോയിനിയറെ എന്നിവർക്ക് മാത്രമാണ് കാനഡ നിരയിൽ ഷൂട്ടൗട്ടിൽ ലക്ഷ്യം കാണാനായുള്ലൂ.

8-ാം മിനിട്ടിൽ ബെന്റാകൂർ നേടിയ ഗോളിലൂടെ ഉറുഗ്വേയാണ് ലീഡെടുത്തത്. എന്നാൽ 22-ാം മിനിട്ടിൽ കോണെ നേടിയ ഗോളിലൂടെസമനില നേടിയ കാനഡ 80-ാം മിനിട്ടിൽ ജോനാഥാൻ ഡേവിഡിലൂടെ ലീഡെടുക്കുകയായിരുന്നു. കാനഡ ജയമുറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമിൽ സുവാരസ് ഉറുഗ്വെയുടെ രക്ഷകനായത്.

Advertisement
Advertisement