കോപ്പയിൽ ഇന്ന് കൊടുങ്കാറ്റ്

Monday 15 July 2024 4:00 AM IST

മയാമി: കോപ്പ അമേരിക്ക ഫൈനൽഷ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും വിസ്മയ മുന്നേറ്റം നടത്തുന്ന കൊളംബിയയും ഇന്ത്യൻ സമയം ഇന്ന് വെളുപ്പിന് 5.30 മുതൽ ഏറ്റുമുട്ടും. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

16-2

16-ാം കോപ്പ കിരീടം തേടിയാണ് അർജന്റീന കലാശപ്പോരിനിറങ്ങുന്നത്. കൊളംബിയ ലക്ഷ്യം വയ്ക്കുന്ന രണ്ടാം കോപ്പ കിരീടമാണ്. 2001ലാണ് അവർ കോപ്പ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.

3- മേജർ ടൂർണമെന്റുകളിൽ മെസിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം കിരീടമാണ് അർജന്റീന ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ കോപ്പ കിരീടവും ലോകകപ്പും അ‌ർജന്റീന മെസിയുടെ ക്യാപ്ടൻ സിയിൽ നേടിയിരുന്നു.

6- അസിസ്റ്റുകളാണ് ഇത്തവണത്തെ കോപ്പയിൽ കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ് നൽകിയത്. ഒരു കോപ്പ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കാഡും മെസിയെ മറികടന്ന് റോഡ്രിഗസ് സ്വന്തമാക്കി.

43- മത്സരങ്ങളിൽ ഇരുടീമും മുഖാമുഖംവന്നിട്ടുണ്ട്.ഇതിൽ 26 എണ്ണത്തിൽ അർജന്റീന ജയിച്ചു.9 എണ്ണത്തിൽ കൊളംബിയയും.8 മത്സരങ്ങൾ സമനിലയായി.

ലൈവില്ല

നിലവിൽ കോപ്പാ ഫൈനൽ ഒരു അംഗീകൃത ബ്രോഡ്കാസ്റ്റർമാരും ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നില്ല.

Advertisement
Advertisement