അനുമോദനവും പുസ്തക ചർച്ചയും

Tuesday 16 July 2024 12:02 AM IST
രാമനാട്ടുകര വായനശാല വനിതവേദിയുടെ ആഭിമുഖ്യത്തിൽ ദേശീയ പഞ്ചഗുസ്തി (ആം റെസ്ലിംഗ്) സ്വർണ്ണ മെഡൽ ജേതാവ് തേജ. പി.ജെ ബ്രൗൺസ് മെഡൽ ജേതാവ് സീമാ ജയനന്ദൻ എന്നിവരെ ​ അനുമോദിക്കുന്നു

രാമനാട്ടുകര:​ രാമനാട്ടുകര വായനശാല വനിതവേദിയുടെ ആഭിമുഖ്യത്തിൽ ദേശീയ പഞ്ചഗുസ്തി സ്വർണ മെഡൽ ജേതാവ് തേജ. പി.ജെ,​ വെങ്കല മെഡൽ ജേതാവ് സീമാ ജയനന്ദൻ എന്നിവരെ ​ അനുമോദിച്ചു . ​ കൗൺസിലർ ​കെ .ജെയ്സൽ ഉദ്ഘാടനം ചെയ്തു. ബെന്യമന്റെ 'മുല്ലപ്പൂനിറമുള്ള പകലുകൾ' എന്ന പുസ്തക ചർച്ച ചെയ്തു. സാംസ്കാരിക പ്രവർത്തക എ. ​കെ .അപർണ നേതൃത്വം നൽകി. ചെയർപേഴ്സൺ ലക്ഷ്മി മേനോൻ അ​ദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ​ടി.പി .കൃഷ്ണൻ, പ്രസിഡന്റ് ​പി.ശിവദാസൻ, പ്രദീപ് രാമനാട്ടുകര എന്നിവർ​ പ്രസംഗിച്ചു. സെക്രട്ടറി പി. എസ്. സ്മിജ സ്വാഗതവും ട്രഷറർ ഡി.​കെ സത്യവതി നന്ദിയും പറഞ്ഞു.

Advertisement
Advertisement