കേന്ദ്രമന്ത്രിയ്ക്ക് നിവേദനം

Tuesday 16 July 2024 12:02 AM IST
യാക്കോബായ ഓർത്തഡോക്‌സ് സഭ തർക്കം രമ്യമായി പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ സഹമന്ത്രി ജോർജ് കുര്യന് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, വൈസ് ചെയർമാൻ അഡ്വക്കേറ്റ് എം കെ അയ്യപ്പൻ എന്നിവർ നിവേദനം നൽകുന്നു.

കോഴിക്കോട് : ഓർത്തഡോക്‌സ് -യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ സി.ഇ.ചാക്കുണ്ണി, വൈസ് ചെയർമാൻ അഡ്വ. എം.കെ.അയ്യപ്പൻ, ജനറൽ കൺവീനർ എം.സി.ജോൺസൺ എന്നിവർ കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. സെമിത്തേരി ബിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്നുവെങ്കിലും ഓർത്തഡോക്‌സ് വിഭാഗം യാക്കോബായ വിശ്വാസികളെ നിർബന്ധിത സഭ പരിവർത്തനം നടത്തുന്നതിന് ചില പള്ളികളിൽ ഗേറ്റ് പൂട്ടിയും കമ്പിവേലി കെട്ടിയും സെമിത്തേരിയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം തടസ്സപ്പെടുത്തിയും മനുഷ്യാവകാശ ലംഘനം നിരന്തരം നടത്തുകയാണ്. ഓർത്തഡോക്‌സ് വിഭാഗം പോഷക സംഘടനകൾ രൂപീകരിച്ചത് പ്രവാസികളുടെയും വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ഇടയിൽ സ്പർദ്ദ വർദ്ധിക്കുന്നതിന് കാരണമാവുമെന്നും നിവേദനത്തിൽ വ്യക്തമാക്കി.

Advertisement
Advertisement