അവകാശ പത്രിക

Tuesday 16 July 2024 1:56 AM IST
പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുനിജയ്ക്ക് കെ.എസ്.ടി.യു അവകാശ പത്രിക സമർപ്പിക്കുന്നു.

കൊല്ലങ്കോട്: ഏകപക്ഷീയമായ വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായ അക്കാഡമിക് കലണ്ടർ പിൻവലിക്കുക, അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഡി.എ കുടിശ്ശിക, ശമ്പള പരിഷ്‌കരണ കുടിശികകൾ അനുവദിക്കുക, ജോലി സംരക്ഷണം നൽകുക, ഉച്ച ഭക്ഷണം, യൂണിഫോം തുക അനുവദിക്കുക, അറബി, ഉറുദു, സംസ്‌കൃതം, തമിഴ് ഭാഷാ അദ്ധ്യാപകരോടുള്ള വവേചനം ഒഴിവാക്കുക, സ്‌പെഷ്യലിസ്റ്റ്-കായിക അദ്ധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പങ്കാളിത്തപെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ അവകാശ പത്രിക സമർപ്പണത്തിന്റെ ഭാഗമായി പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുനിജയ്ക്ക് കെ.എസ്.ടി.യു അവകാശ പത്രിക കൈമാറി. കെ.എസ്.ടി.യു ഭാരവാഹികളായ കെ.പി.എ.സലീം, എം.കെ.സെയ്ത് ഇബ്രാഹിം, ടി.ഷൗക്കത്തലി, പി.പി.മുഹമ്മദ് കോയ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement