പുതിയ സ്‌കോഡ എസ്.യു.വി ഡിസൈൻ ടീസർ

Tuesday 16 July 2024 12:01 AM IST

തിരുവനന്തപുരം: വാഹനപ്രേമികളിൽ ആകാംക്ഷ ഉയർത്തി സ്‌കോഡയുടെ പുതിയ കോംപാക്ട് എസ്.യു.വിയുടെ ഡിസൈൻ ടീസർ അവതരിപ്പിച്ചു. ആധുനിക, ബോൾഡ്, മസ്‌കുലാർ ലുക്കിലുള്ള ഡിസൈനാണ് പുറത്ത് വന്നത്. കുഷാഖ്, സ്ലാവിയ പോലുള്ള വലിയ കാറുകൾക്കായി വികസിപ്പിച്ചിട്ടുള്ള എം.ക്യു.ബി.എം ഇൻ പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്.യു.വി എത്തുന്നത്. സ്‌കോഡയുടെ ആധുനിക സോളിഡ് ഡിസൈൻ ഭാഷയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. സ്‌കോഡ കാറുകളുടെ ലാളിത്യം, ദൃഡത, നിലവാരം എന്നിവയെ പ്രതിഫലിക്കുന്നതാണിതര. ഇന്ത്യയിലെ സബ് 4മീറ്റർ എസ്.യു.വി സെഗ്മെന്റിലാണ് പുതിയ സ്‌കോഡ മത്സരിക്കുക. 2024 ഫെബ്രുവരിയിലാണ് ഈ കാർ സ്‌കോഡ പ്രഖ്യാപിച്ചത്. അടുത്ത വർഷം ഇന്ത്യയിലെത്തും.