റെക്കാഡ് കുതിപ്പ് തുടർന്ന് ഓഹരി വിപണി
Tuesday 16 July 2024 12:02 AM IST
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി വിപണി റെക്കാഡ് മുന്നേറ്റത്തോടെ വ്യാപാരം പൂർത്തിയാക്കി. ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ സെൻസെക്സ് 145.52 പോയിന്റ് നേട്ടവുമായി 80,664.86ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചിക നിഫ്റ്റി 84.55 പോയിന്റ് നേട്ടത്തോടെ 24,586.86ൽ അവസാനിച്ചു. പൊതുമേഖല ബാങ്ക് ഓഹരികളാണ് ഇന്നലെ പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്.ബി.ഐ, എൻ.ടി.പി.സി, അൾട്രടെക്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ് എന്നിവയാണ് ഇന്നലെ പ്രധാനമായും നേട്ടമുണ്ടാക്കിയത്.