മണ്ണെണ്ണ വിതരണത്തിന് പുതിയ നടപടി വ്യാപാരികൾക്ക് ആശങ്ക

Tuesday 16 July 2024 1:14 AM IST

കൊ​ച്ചി​:​ ​സ​ബ്സി​ഡി​ ​മ​ണ്ണെ​ണ്ണ​ ​വി​ത​ര​ണ​ത്തി​നു​ള്ള​ ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​സം​സ്ഥാ​ന​ത്തെ​ 80​ ​ശ​ത​മാ​നം​ ​ക​ട​ക​ളെ​യും​ ​പൂ​ട്ടി​ക്കു​മെ​ന്ന് ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ.​ ​സ​ബ്‌​സി​ഡി​ ​മ​ണ്ണെ​ണ്ണ​ ​ഒ​രു​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​വ​ഴി​ ​മാ​ത്രം​ ​വി​ത​ര​ണം​ ​ചെ​യ്യാ​നാ​ണ് ​ഭ​ക്ഷ്യ​ ​സി​വി​ൽ​ ​സ​പ്ളൈ​സ് ​വ​കു​പ്പി​ന്റെ​ ​നീ​ക്കം.​ ​ഇ​ത് ​ന​ട​പ്പാ​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​ഠി​ച്ച് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​പൊ​തു​വി​ത​ര​ണ​ ​ഉ​പ​ഭോ​ക്തൃ​കാ​ര്യ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​നി​ന്നും​ ​താ​ലൂ​ക്ക് ​സ​പ്ലൈ​ ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഇത് ​ഒ​രി​ക്ക​ലും​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്നു.

ക​ച്ച​വ​ടം​ ​പൂ​ട്ടേണ്ടി വരും

പു​തി​യ​ ​ന​ട​പ​ടി​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​സം​ഘ​ർ​ഷ​ത്തി​ന് ​ഇ​ട​യാ​ക്കു​മെ​ന്നും​ ​മി​ക്ക​വ​രു​ടെ​യും​ ​ക​ച്ച​വ​ടം​ ​ഇ​ല്ലാ​താ​ക്കു​മെ​ന്നും​ ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്നു.​ ​ഒ​രു​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ചു​രു​ക്കം​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ ​മാ​ത്രം​ ​മ​ണ്ണെ​ണ്ണ​ ​എ​ത്തു​മ്പോ​ൾ​ ​ഈ​ ​ക​ട​ക​ളി​ൽ​ ​നി​ന്ന് ​ത​ന്നെ​ ​കാ​ർ​ഡ് ​ഉ​ട​മ​ക​ൾ​ ​അ​രി​യും​ ​മ​റ്റ് ​സാ​ധ​ന​ങ്ങ​ളും​ ​വാ​ങ്ങി​ക്കും.​ ​ഇ​ത് ​മ​റ്റു​ള്ള​വ​രു​ടെ​ ​ക​ച്ച​വ​ട​ത്തെ​ ​ബാ​ധി​ക്കു​മെ​ന്നു​മാ​ണ് ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്ന​ത്.
പി​ങ്ക്,​ ​മ​ഞ്ഞ​ ​(​പി.​എ​ച്ച്.​എ​ച്ച്,​ ​എ.​എ.​വൈ​)​ ​കാ​ർ​ഡു​ട​മ​ക​ളാ​ണ് ​മ​ണ്ണെ​ണ്ണ​യ്ക്ക് ​അ​ർ​ഹ​ർ.​ ​വ​ർ​ഷ​ത്തി​ൽ​ ​നാ​ല് ​ഗ​ഡു​ക്ക​ളാ​യി​ ​ര​ണ്ട് ​ലി​റ്റ​ർ​ ​മ​ണ്ണെ​ണ്ണ​യാ​ണ് ​ന​ൽ​കു​ക.​ ​സ്വ​കാ​ര്യ​ ​ഏ​ജ​ൻ​സി​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ ​മ​ണ്ണെ​ണ്ണ​ ​എ​ത്തി​ക്കു​ന്ന​ത്.​ ​ജി​ല്ല​യി​ൽ​ ​മു​മ്പ് 20​ ​ഓ​ളം​ ​ഏ​ജ​ൻ​സി​ക​ൾ​ ​മ​ണ്ണെ​ണ്ണ​ ​വി​ത​ര​ണം​ ​ന​ട​ത്തി​യി​രു​ന്ന​ ​സ്ഥ​ല​ത്ത് ​ഇ​പ്പോ​ൾ​ ​നാ​ലെ​ണ്ണ​മാ​യി​ ​ചു​രു​ങ്ങി.

ക​ച്ച​വ​ടം​ ​ കു​റ​യാ​നു​ള്ള​ ​കാ​ര​ണ​ങ്ങൾ

1. വീ​ടു​ക​ൾ​ ​വൈ​ദ്യു​തീ​ക​രി​ച്ച​തി​നാ​ലും​ ​എ​ൽ.​പി.​ജി​ ​ക​ണ​ക്ഷ​ൻ​ ​ഉ​ള്ള​തി​നാ​ലും​ ​മ​ണ്ണെ​ണ്ണ​ ​വി​ത​ര​ണം​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല.​ ഇതിനാൽ ​മ​ണ്ണെ​ണ്ണ​ ​വ​ര​വ്​ ​കു​റ​ഞ്ഞു.

2. ല​ഭ്യ​ത​യി​ൽ​ ​കു​റ​വ് ​വ​ന്ന​തി​നാ​ൽ​ ​ഓ​രോ​ ​ക​ട​യി​ലും​ ​മ​ണ്ണെ​ണ്ണ​ ​എ​ത്തി​ക്കു​ന്ന​ത് ​ന​ഷ്ട​മാ​ണ്.​ ​ ​മൊ​ത്ത​വ്യാ​പാ​രി​ക​ൾ വാ​തി​ൽ​പ്പ​ടി​ ​സേ​വ​ന​ത്തി​ന് ​ത​യ്യാ​റാ​കു​ന്നി​ല്ല.

#മുൻഗണനാ കാർഡുകൾ 41,97,449

#എ.എ.വൈ 5,87,897

#പി.എച്ച്.എച്ച്- 3,60,9552

#അര ലിറ്രർ മണ്ണെണ്ണയുടെ വില 35.50

റേഷൻ വ്യാപാരികളുടെ അന്നംമുട്ടിക്കുന്ന നടപടിയാണിത്. റേഷൻ വ്യാപാരികൾ തമ്മിൽ സംഘർഷത്തിന് ഇടയാകും. മണ്ണെണ്ണ വാതിൽപ്പടി സേവനമായി അനുവദിക്കുകയും ഇതിനാവശ്യമായ വേതനം നൽകുകയും വേണം.

എൻ. ഷിജീർ

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടേയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ

Advertisement
Advertisement