വരുംമണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യത,​ മലയോര ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Monday 15 July 2024 10:47 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. റഡാർ ഡാറ്റാ പ്രകാരം പടിഞ്ഞാറൻ കാറ്റിന് കേരളതീരത്ത് മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വരെ വേഗതയുണ്ട്. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം കൊല്ലം - ഡിണ്ടിഗൽ ദേശീയപാത 183ൽ കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷന് സമീപം കൂറ്റൻ തണൽമരം റോഡിലേക്ക് മറിഞ്ഞുവീണ് വൻഗതാഗതക്കുരുക്ക് ഉണ്ടായി. കഞ്ഞിക്കുഴി ഭവനനിർമ്മാണ ബോർഡ് ഓഫീസിന് സമീപത്തെ മരമാണ് രാത്രി ഏഴരയോടെ മറിഞ്ഞുവീണത്. റോഡിൽ വാഹനത്തിരക്ക് കുറഞ്ഞതിനാലും പ്രദേശത്ത് ആളില്ലാത്തതിനാലും അപകടം ഒഴിവായി.

റെഡ് അലർട്ട്

15-07-2024: മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഓറഞ്ച് അലർട്ട്

15-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്

16-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

17-07-2024: കോഴിക്കോട്, കണ്ണൂർ, കാസർകോ‌ട്

18-07-2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്

മഞ്ഞ അലർട്ട്

15-07-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

16-07-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

17-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

18-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

19-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്