സാങ്കേതിക സർവകലാശാല വി.സി: സെർച്ച് കമ്മിറ്റി വിജ്ഞാപനം ഗവർണർ പിൻവലിച്ചു

Tuesday 16 July 2024 12:00 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിനിറക്കിയ സെർച്ച് കമ്മിറ്റി വിജ്ഞാപനം ഗവർണർ പിൻവലിച്ചു.

വാഴ്സിറ്റിയുമായി ബന്ധപ്പെട്ട ആരും സെർച്ച്കമ്മിറ്റിയിൽ ഉണ്ടാവരുതെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനാലാണ് സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിച്ച് എ.ഐ.സി.ടി.ഇയോട് പുതിയ പ്രതിനിധിയെ ആവശ്യപ്പെട്ടത്.

പ്രൊഫ.ക്ഷിതി ഭൂഷൺ ദാസ്, കാർഷിക സർവകലാശാല മുൻ വി.സി ഡോ.പി.രാജേന്ദ്രൻ, വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ എന്നിവരെ അംഗങ്ങളാക്കിയാണ് കഴിഞ്ഞ 29ന് സെർച്ച്കമ്മിറ്റി രൂപീകരിച്ചത്. ഇതിൽ എ.ഐ.സി.ടി.ഇ പ്രതിനിധിയായ വി.എസ്.എസ്.സി ഡയറക്ടർ, സാങ്കേതികവാഴ്സിറ്റിയുടെ ബോർഡ് ഒഫ് ഗവേണൻസിലെ എക്സ് ഒഫിഷ്യോ അംഗമാണ്.

ഇതിനിടെ, സർക്കാരും സെർച്ച്കമ്മിറ്റി രൂപീകരിച്ചിരുന്നു. കുസാറ്റ് മുൻവൈസ്ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ (സാങ്കേതിക സർവകലാശാല പ്രതിനിധി), മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. ടി. പ്രദീപ് (ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി), ജാർഖണ്ഡ് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ക്ഷിതി ഭൂഷൺദാസ് (യു.ജി.സി പ്രതിനിധി),​ കുസാറ്റ് വി.സി പ്രൊഫ. പി.ജി. ശങ്കരൻ, എം.ജി സർവകലാശാല മുൻ വി.സി പ്രൊഫ.സാബുതോമസ് (സർക്കാർ പ്രതിനിധികൾ) എന്നിവരെ അംഗങ്ങളാക്കിയാണ് സർക്കാരിന്റെ കമ്മിറ്റി. ഗവർണറുടെ വിജ്ഞാപനത്തിലുണ്ടായിരുന്ന യു.ജി.സി പ്രതിനിധി പ്രൊഫ. ക്ഷിതി ഭൂഷൺദാസിനെ സർക്കാരും സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗവർണർ വിജ്ഞാപനം പിൻവലിച്ചതോടെ, വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ച്സർക്കാർ ഉടൻ പത്രപരസ്യം നൽകും. മലയാളം വാഴ്സിറ്റി വി.സി നിയമനത്തിനും സർക്കാർ സെർച്ച്കമ്മിറ്റി രൂപീകരിച്ചേക്കും. മലയാളം, സാങ്കേതികം യൂണിവേഴ്സിറ്റി ആക്ടുകളിൽ സെർച്ച്കമ്മിറ്റി രൂപീകരിക്കേണ്ടത് ആരെന്ന വ്യക്തമാക്കുന്നില്ല. ഈ പഴുതുപയോഗിച്ചാണ് സർക്കാരിന്റെ സെർച്ച് കമ്മിറ്റി രൂപീകരണം. മലയാളം സർവകലാശാലയിൽ ഗവർണർ വിജ്ഞാപനം ചെയ്ത സെർച്ച് കമ്മിറ്റിയിൽ ഡോ.ജാൻസി ജെയിംസ്, പ്രൊഫ.ഭട്ടു സത്യനാരായണ എന്നിവരാണുള്ളത്.

ചാൻസലർ, യു.ജി.സി, സർവകലാശാല എന്നിവയുടെ പ്രതിനിധികളുള്ള മൂന്നംഗസമിതിയാണ് വി.സി നിയമന പാനൽ സമർപ്പിക്കേണ്ടത്. ഇതിൽ നിന്ന് ഗവർണറാണ് നിയമിക്കേണ്ടത്. ഗവർണർ ഒരു ഡസനിലേറെ തവണ ആവശ്യപ്പെട്ടിട്ടും വാഴ്സിറ്റികൾ പ്രതിനിധിയെ നൽകുന്നില്ല. സർക്കാർ നിർദ്ദേശ പ്രകാരമാണിത്. സെനറ്റ് \സിൻഡിക്കേറ്റ് പ്രതിനിധിയെ ഒഴിച്ചിട്ടാണ് അക്കാഡമിക് വിദഗ്ദ്ധരുൾപ്പെട്ട സെർച്ച്കമ്മിറ്റി രൂപീകരിച്ചത്.

അധികാരി

ഗവർണർ

വി.സി നിയമനം ചാൻസലറാണ് നടത്തേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.

സെർച്ച്കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർക്ക് സ്വന്തംനിലയിൽ നടപടിയാകാമെന്ന് കേരള വാഴ്സിറ്റിയുടെ കേസിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

12‌

വാഴ്സിറ്റികളിലാണ്

സ്ഥിരം വി.സിയില്ലാത്തത്

സ്‌​കൂ​ളു​ക​ളി​ൽ​ ​ഫി​റ്റ്‌​നെ​സ് ​ബെ​ൽ​ ​:​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി

ആ​ല​പ്പു​ഴ​:​ ​സ്‌​കൂ​ൾ​ ​പ​ഠ​ന​സ​മ​യ​ത്ത് ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​ ​പ​ത്ത് ​മി​നി​ട്ട് ​വീ​തം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​വ്യാ​യാ​മ​ ​പ​രി​പാ​ടി​യി​ൽ​ ​എ​ല്ലാ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​പ​ങ്കെ​ടു​പ്പി​ക്കാ​ൻ​ ​ഫി​റ്റ്ന​സ് ​ബെ​ൽ​ ​സം​വി​ധാ​നം​ ​കൊ​ണ്ടു​ ​വ​രാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​താ​യി​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ ​പ്രൈ​മ​റി​ ​വി​ഭാ​ഗം​ ​കു​ട്ടി​ക​ളു​ടെ​ ​സ​മ​ഗ്ര​ ​കാ​യി​ക​ ​വി​ക​സ​ന​ത്തി​ന് ​ഹെ​ൽ​ത്തി​ ​കി​ഡ്സ് ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​നീ​ർ​ക്കു​ന്നം​ ​എ​സ്.​ഡി.​വി​ ​ഗ​വ.​യു.​പി.​ ​സ്‌​കൂ​ൾ​ ​മ​ന്ദി​ര​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​എ​ച്ച്.​ ​സ​ലാം​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.

സ്കൂ​​​ൾ​​​ ​​​ക​​​ല​​​ണ്ട​​​ർ: മ​​​റു​​​പ​​​ടി​​​ക്ക് സ​​​മ​​​യം​​​തേ​​​ടി കൊ​​​ച്ചി​​​:​​​ ​​​സ്കൂ​​​ൾ​​​ ​​​അ​​​ദ്ധ്യ​​​യ​​​ന​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ 220​​​ ​​​ആ​​​ക്കി​​​ ​​​വ​​​ർ​​​ദ്ധി​​​പ്പി​​​ച്ച​​​ ​​​പു​​​തി​​​യ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​ക​​​ല​​​ണ്ട​​​ർ​​​ ​​​പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന​​​ ​​​ഹ​​​ർ​​​ജി​​​യി​​​ൽ,​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​​ ​​​സ​​​ത്യ​​​വാ​​​ങ്മൂ​​​ലം​​​ ​​​ന​​​ൽ​​​കി.​​​ ​​​ഹ​​​ർ​​​ജി​​​ക്കാ​​​ർ​​​ക്ക് ​​​മ​​​റു​​​പ​​​ടി​​​ ​​​ന​​​ൽ​​​കാ​​​നാ​​​യി​​​ ​​​വി​​​ഷ​​​യം​​​ 22​​​ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ​​​ ​​​മാ​​​റ്റി.​​​ ​​​ശ​​​നി​​​യാ​​​ഴ്ച​​​ക​​​ൾ​​​ ​​​പ്ര​​​വൃ​​​ത്തി​​​ ​​​ദി​​​വ​​​സ​​​മാ​​​ക്കി​​​യ​​​ത​​​ട​​​ക്കം​​​ ​​​ചോ​​​ദ്യം​​​ ​​​ചെ​​​യ്ത് ​​​കേ​​​ര​​​ള​​​ ​​​പ്ര​​​ദേ​​​ശ് ​​​സ്‌​​​കൂ​​​ൾ​​​ ​​​ടീ​​​ച്ചേ​​​ഴ്‌​​​സ് ​​​അ​​​സോ​​​സി​​​യേ​​​ഷ​​​ൻ,​​​കേ​​​ര​​​ള​​​ ​​​സ്‌​​​കൂ​​​ൾ​​​ ​​​ടീ​​​ച്ചേ​​​ഴ്‌​​​സ് ​​​യൂ​​​ണി​​​യ​​​ൻ,​​​സ്‌​​​കൂ​​​ൾ​​​ ​​​ഗ്രാ​​​ജ്വേ​​​റ്റ് ​​​ടീ​​​ച്ചേ​​​ഴ്‌​​​സ് ​​​അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​ഹ​​​ർ​​​ജി​​​യാ​​​ണ് ​​​ജ​​​സ്റ്റി​​​സ് ​​​എ.​​​എ.​​​ ​​​സി​​​യാ​​​ദ് ​​​റ​​​ഹ്‌​​​മാ​​​ന്റെ​​​ ​​​പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം​​​:​​​ ​​​മു​​​ട്ട​​​യു​​​ടെ​​​യും​​​ ​​​പാ​​​ലി​​​ന്റെ​​​യും വി​​​ല​​​ ​​​കി​​​ട്ടി​​​യി​​​ല്ലെ​​​ന്ന് ​​​അ​​​ദ്ധ്യാ​​​പ​​​കർ കൊ​​​ച്ചി​​​:​​​ ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ​​​ ​​​ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം​​​ ​​​ന​​​ൽ​​​കു​​​ന്ന​​​തി​​​ന്റെ​​​ ​​​ജൂ​​​ൺ​​​ ​​​മാ​​​സ​​​ത്തി​​​ലെ​​​ ​​​തു​​​ക​​​ ​​​അ​​​നു​​​വ​​​ദി​​​ച്ചെ​​​ന്ന് ​​​സ​​​ർ​​​ക്കാ​​​രും,​​​ ​​​ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ​​​അ​​​ദ്ധ്യാ​​​പ​​​ക​​​രും​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ.​​​ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത് ​​​മു​​​ട്ട​​​യു​​​ടെ​​​യും​​​ ​​​പാ​​​ലി​​​ന്റെ​​​യും​​​ ​​​തു​​​ക​​​ ​​​കു​​​റ​​​ച്ച​​​ ​​​ശേ​​​ഷ​​​മാ​​​ണെ​​​ന്നും​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ ​​​വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.​​​ ​​​ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ ​​​പ​​​ത്രി​​​ക​​​ ​​​ന​​​ൽ​​​കാ​​​ൻ​​​ ​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ​​​നി​​​ർ​​​ദ്ദേ​​​ശി​​​ച്ച​​​ ​​​ജ​​​സ്റ്റി​​​സ് ​​​സി​​​യാ​​​ദ് ​​​റ​​​ഹ്‌​​​മാ​​​ൻ​​​ ​​​വി​​​ഷ​​​യം​​​ ​​​ബു​​​ധ​​​നാ​​​ഴ്ച​​​ ​​​വീ​​​ണ്ടും​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും​​​ ​​​വ്യ​​​ക്ത​​​മാ​​​ക്കി. ജൂ​​​ൺ​​​ ​​​മാ​​​സ​​​ത്തി​​​ലെ​​​ ​​​തു​​​ക​​​ 15​​​ന​​​കം​​​ ​​​ന​​​ൽ​​​കു​​​മെ​​​ന്ന് ​​​നേ​​​ര​​​ത്തെ​​​ ​​​അ​​​റി​​​ച്ചി​​​രു​​​ന്ന​​​ ​​​സ​​​ർ​​​ക്കാ​​​ർ,​​​ ​​​തി​​​ങ്ക​​​ളാ​​​ഴ്ച​​​ ​​​ഹ​​​ർ​​​ജി​​​ ​​​പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ​​​ ​​​ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ ​​​ഉ​​​ത്ത​​​ര​​​വും​​​ ​​​ഹാ​​​ജ​​​രാ​​​ക്കി. എ​​​ന്നാ​​​ൽ​​​ ​​​വേ​​​ണ്ട​​​ത്ര​​​ ​​​തു​​​ക​​​ ​​​ഇ​​​തു​​​വ​​​രെ​​​ ​​​ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ​​​ഹ​​​ർ​​​ജി​​​ക്കാ​​​ർ​​​ ​​​അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​പ്രൈ​​​മ​​​റി​​​ ​​​സ്‌​​​കൂ​​​ൾ​​​ ​​​വ​​​രെ​​​ ​​​ഒ​​​രു​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക്ക് ​​​ആ​​​റ് ​​​രൂ​​​പ​​​ ​​​നി​​​ര​​​ക്കി​​​ലും​​​ ​​​മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ​​​എ​​​ട്ട് ​​​രൂ​​​പ​​​ ​​​നി​​​ര​​​ക്കി​​​ലു​​​മാ​​​ണ് ​​​തു​​​ക​​​ ​​​അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​ഇ​​​തി​​​ൽ​​​ ​​​മു​​​ട്ട​​​യു​​​ടെ​​​യും​​​ ​​​പാ​​​ലി​​​ന്റെ​​​യും​​​ ​​​തു​​​ക​​​ ​​​ഇ​​​ല്ലെ​​​ന്നും​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​തു​​​ട​​​ർ​​​ന്നാ​​​ണ് ​​​വി​​​ഷ​​​യം​​​ ​​​ബു​​​ധ​​​നാ​​​ഴ്ച​​​ ​​​വീ​​​ണ്ടും​​​ ​​​കേ​​​ൾ​​​ക്കാ​​​ൻ​​​ ​​​കോ​​​ട​​​തി​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.​​​ ​​​ഹ​​​ർ​​​ജി​​​ക്കാ​​​രാ​​​യ​​​ ​​​കെ.​​​പി.​​​എ​​​സ്.​​​ടി.​​​എ​​​യ്ക്കാ​​​യി​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ​​​ ​​​കു​​​ര്യ​​​ൻ​​​ ​​​ജോ​​​ർ​​​ജ് ​​​ക​​​ണ്ണ​​​ന്താ​​​നം​​​ ​​​ഹാ​​​ജ​​​രാ​​​യി.