എം. സുരേന്ദ്രൻ റെയ്ഡ്‌കോ ചെയർമാൻ
Tuesday 16 July 2024 1:02 AM IST
കണ്ണൂർ: എം. സുരേന്ദ്രനെ റെയ്ഡ്‌കോ കേരള ലിമിറ്റഡിന്റെ പുതിയ ചെയർമാനായി ഐകകണ്‌ഠ്യേനെ തിരഞ്ഞെടുത്തു. കെ. പുഷ്പജയാണ് (കോഴിക്കോട്) പുതിയ വൈസ് ചെയർമാൻ. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത ഡയറക്ടർമാർ: അഡ്വ. ഷാലു മാത്യു (കാസർകോട്), കെ.കെ. ഗംഗാധരൻ, പി. നാരായണൻ, അഡ്വ. വാസു തോട്ടത്തിൽ, രസ്ന കാരായി (കണ്ണൂർ), എം.എം. മുസ്തഫ (മലപ്പുറം), എ. മുഹമ്മദ് മുനീർ (പാലക്കാട്), അഡ്വ. പി.കെ. ബിന്ദു (തൃശൂർ), വി.ബി. സേതുലാൽ (എറണാകുളം), ടി.എം. രാജൻ (കോട്ടയം), ആർ. അനിൽകുമാർ (തിരുവനന്തപുരം).