എം. ശിവശങ്കറിന്റെ ചികിത്സയ്ക്ക് 2.35 ലക്ഷം അനുവദിച്ച് സർക്കാർ

Tuesday 16 July 2024 12:42 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായി ജയിലിലുമായിരുന്ന എം.ശിവശങ്കറിന്റെ ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവായി. 2,35,967 രൂപയാണ് അനുവദിച്ചത്. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി നടത്തിയ ചികിത്സയ്ക്കാണ് സർക്കാർ ഖജനാവിൽ നിന്ന് തുക അനുവദിച്ചത്. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമാണ് ജാമ്യം അനുവദിച്ചത്.

2023 ആഗസ്റ്റ് 13 മുതൽ 17 വരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശിവശങ്കർ ചികിത്സ തേടിയിരുന്നു. ഇതിന് ചെലവായ തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കർ 2024 മേയ് 8ന് മുഖ്യമന്ത്രിക്ക് കത്ത് നൽകി. അനുമതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ 11ന് പണം അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറക്കി.

Advertisement
Advertisement