ശിവഗിരിയിൽ ഇന്ന് മഹാഗുരു പൂജ

Tuesday 16 July 2024 1:55 AM IST

ശിവഗിരി : കോട്ടയത്തെ പാമ്പാടി എസ്. എൻ പുരം സൂര്യദേവ ക്ഷേത്രത്തിൽ നിന്ന് ഇന്ന് ശിവഗിരിയിൽ മഹാഗുരുപൂജ വഴിപാട് സമർപ്പിക്കും.. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം ബാല്യത്തിൽ തന്നെ ലഭിച്ച സൂര്യനാരായണ ദീക്ഷിതർ സ്വാമി സ്ഥാപിച്ചതാണ് സൂര്യദേവ ക്ഷേത്രം. ദീക്ഷിതർ സ്വാമിയുടെ കീഴിൽ പരിശീലനം നേടിയ ഒട്ടേറെ ശിഷ്യർ സംസ്ഥാനത്തിനകത്തും പുറത്തും വിവിധ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ വൈദിക കർമ്മങ്ങൾ അനുഷ്ഠിക്കുന്നു

. ക്ഷേത്രത്തിൽ നിത്യേന വൻ ഭക്തജന സാന്നിദ്ധ്യമാണുള്ളത്. ക്ഷേത്ര വിശേഷങ്ങൾക്ക് പുറമേ ദീക്ഷിതർ സ്വാമിയുടെ ജയന്തി സമാധി ദിനങ്ങളിലും വിശേഷാൽ ചടങ്ങുകളും അന്നദാനവും ഉണ്ടാകും. ക്ഷേത്ര ശ്രീകോവിൽ നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ മഹാഗുരു പൂജ.

Advertisement
Advertisement