അത്യുന്നതങ്ങളിൽ അർജന്റീന!

Tuesday 16 July 2024 2:27 AM IST

കോപ്പ അമേരിക്ക കിരീട നേട്ടത്തിൽ അർജന്റീനയ്ക്ക്

ഫൈനലിൽ കൊളംബിയയെ 1-0ത്തിന് കീഴടക്കി

മയാമി: എക്സ്ട്രാ ടൈമോളം നീണ്ട ഫൈനൽ പോരാട്ടത്തിൽ ആർത്തലച്ചെത്തിയ കൊളംബിയൻ പടയെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തി അർജ്റീന തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടു. അർജന്റീനയുടെ പതിനാറാം കോപ്പ കിരീടനേട്ടം കൂടിയാണിത്. ഇതിഹാസതാരവും ക്യാപ്ടനുമായ ലയണൽ മെസി പരിക്കിനെത്തുടർന്ന് മടങ്ങിയെങ്കിലും പതറാതെ പൊരുതിയ അർജന്റീനൻ സംഘം 112-ാം മിനിട്ടിൽ ലൗട്ടാരൊ മാർട്ടിനസ് നേടിയ തകർപ്പൻ ഗോളിന്റെ പിൻബലത്തിൽ ഇത്തവണയും കോപ്പ കിരീടം ഉയർത്തുകയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ കാവൽ മാലാഖയായിരുന്നു എയ്ഞ്ചൽ ഡി മരിയയ്ക്ക് കിരീടനോട്ടത്തോടെ അർജന്റീനയുടെ ജേഴ്സി അഴിക്കാനുമായി.

‌കൊളംബിയ കൊലമാസ്

ഹാർഡ്റോക്ക് സ്റ്റേഡിയത്തിൽ കൊളംബിയയുടെ വലിയ വെല്ലുവിളി അതിജിവിച്ചാണ് അർജന്റീനയുടെ കിരീട നേട്ടം.ബാൾപാസഷനിലും പാസിംഗിലുമെല്ലാം മികച്ച നിന്നത് കൊളംബിയയാരുന്നു.

ഗോൾരഹിതം, മെസിക്ക് പരിക്ക്

അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും പിന്നീട് ഹാമിഷ് റോഡ്രിഗസും സംഘവും അർജന്റീനൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തി.ഏഴാംമിനിട്ടിൽ ലൂയിസ് ഡിയാസിന്റെ ഷോട്ട് അ‌ജന്റീനയുടെ ഗോളി ലൂയിസ് ഡിയാസ് കൈയിൽ ഒതുക്കിയപ്പോൾ തൊട്ടടുത്ത നിമിഷം ജോൺ കാഡോബോയുടെ ഷോട്ട് പോസ്റ്റിനരികിലൂടെ പുറത്തേക്കുപോയി. വിംഗുകളിലൂടെയായിരുന്നു കൊളംബിയൻ ആക്രമണം. 34-ാം മിനിട്ടിൽ കൊളംബിയൻ പ്രതിരോധ താരം സാന്റിയാഗൊ അരിയിസിന്റെ ഫൗളിൽ മെസി നിലത്തുവീണു. വൈദ്യശുശ്രൂഷയ്ക്ക് ശേഷം വീണ്ടും കളി തുടർന്നു. ആദ്യപകുതി അവസാനിക്കാറകവെ ഇരുടീമും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വലകുലുക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്ക്തതിൽ അർജന്റീന നിരവധി മുന്നേറ്റങ്ങൾ നയത്തിയ ഡി മിരയയുടെ ഷോട്ട് കൊളംബിയൻ ഗോളി കാമിലോ വർഗാസ് തട്ടിയകറ്റി 64-ാം മിനിട്ടിൽ പരിക്കേറ്റ് വീണ ലയണൽ മെസിയ്ക്ക് മടങ്ങേണ്ടി വന്നു. ഡഗൗട്ടിലിരു്ന് സങ്കടം സഹിക്കാനാകാതെ മെസി പൊട്ടിക്കരഞ്ഞു. പരമിറങ്ങിയ നിക്കോ ഗോൺസാലസ് 76-ാം മിനിട്ടിൽ വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു. രണ്ടാം പകുതിയിലും ഗോളടിക്കാനാകാതെ വന്നതോ

മത്സരം എക്‌സ്ട്രാടൈമിലേക്ക്. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോൾ രഹിതമായിരുന്നു.

ഗോൾ..ഗോൾ

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ലൗട്ടൗരൊ മാർട്ടിനസിലൂടെ അർജന്റീന വിജയ ഗോൾ നേടുന്നു. മദ്ധ്യഭാഗത്ത് നിന്ന് ഡി പോൾ നൽകിയ പന്ത് ലോ സെൽസ് മാർട്ടിനസിന് നീട്ടി നൽകി. ബോക്സിലേക്ക് കയറിയ ലൗട്ടാരൊ തൊടുത്ത വലങ്കാലൻ ഷോട്ട് തടയാനെത്തിയ കൊളംബിയൻ ഗോളിക്ക് മുകളിലൂടെ വലകുലുക്കി.

Advertisement
Advertisement