'നഷ്ടപരിഹാരം നൽകണം'

Wednesday 17 July 2024 1:46 AM IST

കൊച്ചി: പെരിയാറിലെ രാസജലം മൂലം മത്സ്യസമ്പത്ത് നഷ്ടപ്പെട്ട എല്ലാ കർഷകർക്കും അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ആവശ്യപ്പെട്ടു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടമക്കുടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാസജലം ഒഴുക്കിവിടുന്ന ഫാക്ടറികളെ നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം വി.കെ. സുദേവൻ, മണ്ഡലം പ്രസിഡന്റ് അഡ്വ.എം.എൻ. വേദ് രാജ്. ജനറൽ സെക്രട്ടറി ഡെമീഷ് കടമക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement