ഓഹരിക്കുതിപ്പ് തുടരുന്നു

Wednesday 17 July 2024 12:29 AM IST

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരികൾ മുകളിലേക്ക് നീങ്ങി. ഫെഡറൽ റിസർവ് നടപ്പുവർഷം മൂന്ന് തവണ പലിശ കുറയ്ക്കുമെന്ന വാർത്തകളാണ് പ്രധാനമായും വിപണിക്ക് കരുത്തായത്. ഒരവസരത്തിൽ റെക്കാഡ് പുതുക്കി മുന്നേറിയ സൂചികകൾ പിന്നീട് വില്പന സമ്മർദ്ദത്തിൽ താഴേക്ക് നീങ്ങി.

വ്യാപാരാന്ത്യത്തിൽ സെൻസെക്‌സ് 51.49 പോയിന്റ് നേട്ടവുമായി 80,716.55ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 26.30 പോയിന്റ് ഉയർന്ന് 24,613ൽ അവസാനിച്ചു. ബാങ്കിംഗ്, മെറ്റൽ, ഇന്ധന മേഖലയിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് ബാങ്ക് തുടങ്ങിയവയെല്ലാം മികച്ച നേട്ടമുണ്ടാക്കി.

Advertisement
Advertisement