നാവിക കമാൻഡിൽ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റ്

Wednesday 17 July 2024 12:30 AM IST

കൊച്ചി: ദക്ഷിണ നാവിക കമാൻഡിലെ ഐ.എൻ.എസ് വെണ്ടുരുത്തിയുമായി സഹകരിച്ച് മുൻനിര ഇലക്ട്രിക്കൽ, ഡിജിറ്റൽ ബിൽഡിംഗ് ഇൻഫ്രാസ്ട്രക്ചർ ദാതാക്കളായ ഗ്രൂപ്പ് ലെഗ്രാൻഡ് കൊച്ചി നേവൽബേസിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റ് നവീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുന്നതിനുമാണ് ഈ യൂണിറ്റ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ബേലിംഗ് മെഷീനുകൾ, പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീനുകൾ, പരിസ്ഥിതി സൗഹൃദ ഹെവിഡ്യൂട്ടി ഇൻസിനറേറ്റർ, സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ ഉപകരണങ്ങൾ ലെഗ്രാൻഡ് ഇന്ത്യ സ്‌പോൺസർ ചെയ്തു. മാലിന്യ ശേഖരണം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി രണ്ട് പരിസ്ഥിതി സൗഹൃദ ഇ വാഹനങ്ങളും നൽകി.

Advertisement
Advertisement