വി. സി. കേസ് ഇന്ന് ഹൈക്കോടതിയിൽ ഗവർണർ നിയമിച്ചാൽ മാത്രം മതി : സർക്കാർ

Wednesday 17 July 2024 12:02 AM IST

തിരുവനന്തപുരം:സർക്കാരിന്റെ സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽനിന്ന് വൈസ് ചാൻസലറെ നിയമിക്കാൻ മാത്രമാണ് ഗവർണർക്ക് അധികാരമെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച് കമ്മിറ്റിയുണ്ടാക്കാനുള്ള അധികാരമെന്നും സർക്കാരിന് ഒരു പങ്കുമില്ലെന്നുമാണ് ഗവർണറുടെ നിലപാട്. ഇതോടെ ഗവർണർ-സർക്കാർ പോര് വീണ്ടും രൂക്ഷമായി.

സെർച്ച് കമ്മിറ്റിയുണ്ടാക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് സർക്കാരിന്റെ വാദം. കേന്ദ്രവാഴ്സിറ്രികളിൽ രാഷ്ട്രപതിക്കും സമാനമായ അധികാരമാണ്. കേന്ദ്രമാനവ ശേഷി മന്ത്രാലയത്തിന്റെ അഞ്ചംഗ സെർച്ച് കമ്മിറ്റിയുടെ പാനലിലെ ഒരാളെ വിസിറ്ററായ രാഷ്ട്രപതി നിയമിക്കുകയാണ്.

വിസിമാരെ ഉടൻ നിയമിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ, വെറ്ററിനറി വാഴ്സിറ്റിയിലും സർക്കാർ അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരം വി.സിനിയമനം സർക്കാരിന്റെ അധികാരമാണെന്ന് വ്യാഖ്യാനിച്ചാണിത്. യു.ജി.സി, ഐ.സി.എ.ആർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, വെറ്ററിനറി വാഴ്സിറ്റി മാനേജ്മെന്റ് കൗൺസിൽ, സർക്കാർ എന്നിവരുടെ ഓരോ പ്രതിനിധിയാണ് അംഗങ്ങൾ. ഇവരെ നിശ്ചയിച്ചിട്ടില്ല. സസ്പെൻഷനിലുള്ള വി.സി എം.ആർ.ശശീന്ദ്രനാഥിന്റെ കാലാവധി 23ന് അവസാനിക്കും.

വെറ്ററിനറി യൂണി. നിയമപ്രകാരം വി.സിയെ നിയമിക്കേണ്ടത് ചാൻസലറായ ഗവർണറാണ്. ചാൻസലർ, സർക്കാർ, ഐ.സി.എ.ആർ എന്നിവരുടെ പ്രതിനിധികളുള്ള മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് വേണ്ടതും. ഇത് മറികടക്കാൻ യു.ജി.സി ചട്ടപ്രകാരമാണ് സർക്കാർ കമ്മിറ്റി രൂപീകരിച്ചത്. വാഴ്സിറ്റി നിയമത്തിലോ യു.ജി.സി റഗുലേഷനിലോ ആരാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതെന്ന് വ്യക്തമാക്കുന്നില്ല. ആ പഴുതിലാണ് സർക്കാർ സെർച്ച് കമ്മിറ്റിയുണ്ടാക്കിയത്.

യു.ജി.സിചട്ടപ്രകാരം സെർച്ച് കമ്മിറ്റിയിൽ ഒരംഗം യു.ജി.സി ചെയർമാന്റെ പ്രതിനിധിയായിരിക്കണം. ഉന്നതവിദ്യാഭ്യാസ വിദഗ്ദ്ധരാവണം അംഗങ്ങൾ.

എന്നാൽ സർവകലാശാലയുമായോ സർക്കാരുമായോ ബന്ധമുള്ളവർ കമ്മിറ്റിയിൽ ഉണ്ടാവരുതെന്ന വ്യവസ്ഥ സർക്കാർ പാലിച്ചിട്ടില്ല.

സർക്കാരിന്റെ ലക്ഷ്യങ്ങൾ

1)സെപ്തംബറിൽ ഗവർണറുടെ കാലാവധി തീരും വരെ വി.സിനിയമനം വൈകിപ്പിക്കുക

2)ഗവർണറെ ഒഴിവാക്കിയാൽ വേണ്ടപ്പെട്ടവരെ സെർച്ച് കമ്മിറ്റി അംഗങ്ങളാക്കാം

3)അഞ്ചംഗ കമ്മിറ്റിയിൽ സർക്കാരിന് ഭൂരിപക്ഷമുണ്ടാവും.

4)ആ ബലത്തിൽ 'വേണ്ടപ്പെട്ടവരെ' വി.സിയാക്കാം.

5)വാഴ്സിറ്റി പ്രതിനിധികളില്ലാത്ത ഗവർണറുടെ കമ്മിറ്റികൾ അസാധുവാക്കാം

തിരിച്ചടികൾക്കും പഴുത്

സർക്കാരുമായി ബന്ധമുള്ളവർ കമ്മിറ്റിയിൽ പാടില്ലന്നാണ് യു.ജി.സിചട്ടം. സർക്കാരിന്റെ കമ്മിറ്റിയിൽ മൂന്ന് പേർ സർക്കാരുമായി ബന്ധമുള്ളവരാണ്.

ചാൻസലർ വെറും സ്ഥാനപ്പേരല്ലെന്നും വി. സി നിയമനത്തിൽ ചാൻസലറുടെ തീരുമാനം അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.

റെ​യി​ൽ​വേ​ ​ന​ഷ്ട​പ​രി​ഹാ​രം
ന​ൽ​ക​ണം​:​ ​എ.​എ.​ ​റ​ഹീം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​മ​യി​ഴ​ഞ്ചാ​ൻ​ ​തോ​ട്ടി​ൽ​ ​ശു​ചീ​ക​ര​ണ​ത്തി​നി​ടെ​ ​മു​ങ്ങി​മ​രി​ച്ച​ ​ജോ​യി​യു​ടെ​ ​കു​ടും​ബ​ത്തി​ന് ​റെ​യി​ൽ​വേ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണ​മെ​ന്ന് ​എ.​എ.​റ​ഹീം​ ​എം.​പി.​ ​ഇ​ക്കാ​ര്യം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ക്ക് ​ക​ത്ത് ​ന​ൽ​കി.​ ​റെ​യി​ൽ​വേ​യ്ക്ക് ​മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് ​മാ​ത്ര​മാ​യി​ ​ഒ​രു​ ​വി​ഭാ​ഗ​മു​ണ്ട്.​ ​എ​ല്ലാ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഫ​ല​പ്ര​ദ​മാ​ണോ​യെ​ന്ന് ​പ​രി​ശോ​ധ​ന​ ​വേ​ണം.​ ​നാ​ടാ​കെ​ ​ജോ​യി​യെ​ ​ര​ക്ഷ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ൾ​ ​വേ​റി​ട്ടു​ ​നി​ന്ന​ ​റെ​യി​ൽ​വേ​യു​ടെ​ ​ശു​ചീ​ക​ര​ണ​ ​ക​രാ​ർ​ ​മാ​ന​ദ​ണ്ഡ​ ​പ്ര​കാ​ര​മാ​യി​രു​ന്നോ​യെ​ന്നും​ ​പ​രി​ശോ​ധി​ക്ക​ണം.​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ ​സ​മ​യ​ത്ത് ​പ്ര​തി​പ​ക്ഷം​ ​രാ​ഷ്ട്രീ​യ​ ​മു​ത​ലെ​ടു​പ്പി​ന് ​ശ്ര​മി​ച്ചു.