കീം റാങ്കിംഗ് അശാസ്ത്രീയം: കേരള സിലബസുകാർ പിന്നിൽ

Wednesday 17 July 2024 12:00 AM IST

കൊച്ചി: സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ (കീം)​ റാങ്കിംഗ് രീതി അശാസ്ത്രീയമാണെന്നും ഇതുമൂലം കേരള സിലബസുകാർ പിന്തള്ളപ്പെട്ടെന്നും ആക്ഷേപം.

പൊതുപരീക്ഷയിലും കീമിലും ഉയർന്ന മാർക്ക് നേടിയെങ്കിലും റാങ്കു പട്ടികയിൽ കേരള സിലബസിൽ പഠിച്ച കുട്ടികൾ പിന്നിലായെന്നാണ് പരാതി. പ്ലസ്ടു പരീക്ഷയുടെ മാർക്ക് സമീകരണം (സ്റ്റാൻഡേർഡൈസേഷൻ) നടത്തിയതിലെ അപാകതയാണ് കാരണമെന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നു.

കീമിന്റെയും പ്ലസ് ടുവിന്റെയും മാർക്കുകളുടെ 50% വീതം ചേരുന്നതാണ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാന മാർക്ക്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകാരുടെ മാർക്ക് വ്യത്യസ്‌തമായതിനാലാണ് സമീകരണം നടത്തുന്നത്. സംസ്ഥാന സിലബസിൽ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് മുഴുവൻ മാർക്ക് നേടിയ വിദ്യാർത്ഥിക്ക് കിട്ടാവുന്ന പരമാവധി കീം വെയിറ്റേജ് മാർക്ക് 300 ആണ്. സമീകരണത്തിലൂടെ ഇക്കുറി പരമാവധി 273.77 മാർക്ക് മാത്രമായി.

കേന്ദ്രസിലബസിൽ പഠിച്ചവർക്ക് വെയിറ്റേജ് 286 എന്നത് എട്ടു മാർക്കിന്റെ വർദ്ധനവോടെ 294 മാർക്കായി സമീകരിക്കുകയും ചെയ്തു. ഇക്കാരണത്താൽ സംസ്ഥാന സിലബസുകാർ റാങ്ക് ലിസ്റ്റിൽ 5000 റാങ്കുവരെ താഴേക്ക് പോയി. അതിനാൽ മാർക്ക് സമീകരണ രീതി പുനഃപരിശോധിക്കണമെന്ന് ആവശ്യമുയർന്നു.

52,000

ആകെ റാങ്ക് ലിസ്റ്റിലുള്ളവർ

35,000

സംസ്ഥാന സിലബസുകാർ

17,000

കേന്ദ്ര സിലബസുകാർ


ആദ്യ 5000ൽ

 സംസ്ഥാന സിലബസുകാർ-2034

 കേന്ദ്ര സിലബസുകാർ-2,785

 ഐ.സി.എസ്.ഇക്കാർ-162

 മറ്റു സിലബസുകാർ-19

''അശാസ്ത്രീയമായ റാങ്കിംഗ് രീതി സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാക്കും. ന്യൂനത പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം

- കെ.വെങ്കിടമൂർത്തി, പ്രസിഡന്റ്,

അനിൽ എം.ജോർജ്, ജനറൽ സെക്രട്ടറി

ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോ.

യു.​ജി.​സി​ ​കു​ടി​ശി​ക:
കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​ർ​ക്ക്
ന​ഷ്ട​മാ​യ​ത് 1501​ ​കോ​ടി

കെ.​എ​ൻ.​ ​സു​രേ​ഷ് ​കു​മാർ

□​ന​ഷ്ടം​ 12,000​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക്
തൃ​ശൂ​ർ​:​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ​ഏ​ഴാം​ ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണ​ ​പ്ര​കാ​രം​ ​സം​സ്ഥാ​നം​ ​യു.​ജി.​സി​ ​കു​ടി​ശ്ശി​ക​ ​ന​ൽ​കാ​ത്ത​തി​നാ​ൽ​ ​പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല,​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ന​ഷ്ട​പ്പെ​ടു​ന്ന​ത് 1501​ ​കോ​ടി​യു​ടെ​ ​ആ​നു​കൂ​ല്യം.
ഇ​തി​ൽ​ ​പ​കു​തി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രാ​ണ് ​ന​ൽ​കേ​ണ്ട​ത്.​ ​സം​സ്ഥാ​നം​ ​മു​ഴു​വ​ൻ​ ​തു​ക​യും​ ​വി​ത​ര​ണം​ ​ചെ​യ്താ​ലേ​ ​കേ​ന്ദ്ര​ ​വി​ഹി​തം​ ​ല​ഭി​ക്കൂ.
ആ​നു​കൂ​ല്യം​ ​ന​ഷ്ട​പ്പെ​ടു​ന്ന​വ​രി​ൽ​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല,​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​രു​മു​ണ്ട്.​ 2016​ ​ജ​നു​വ​രി​ ​ഒ​ന്നു​ ​മു​ത​ൽ​ 2019​ ​മാ​ർ​ച്ച് 31​ ​വ​രെ​യാ​ണ് ​കു​ടി​ശ്ശി​ക​യു​ള്ള​ത്.​ ​കാ​ർ​ഷി​ക,​ ​ഫി​ഷ​റീ​സ്,​ ​വെ​റ്റ​റി​ന​റി​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​മാ​ത്രം​ ​സം​സ്ഥാ​ന​ ​വി​ഹി​തം​ ​ന​ൽ​കേ​ണ്ട​ത് 21.7​ ​കോ​ടി​യാ​ണ്.​ ​അ​തേ​ ​സ​മ​യം,​ ​വി​ഹി​തം​ ​ന​ൽ​കി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ആ​നു​കൂ​ല്യം​ ​ല​ഭി​ച്ചു.
മു​മ്പ് 80​ ​ശ​ത​മാ​നം​ ​കേ​ന്ദ്ര​വി​ഹി​തം​ ​ന​ൽ​കി​യി​രു​ന്ന​താ​ണ് 50​ ​ശ​ത​മാ​ന​മാ​ക്കി​യ​ത്.​ ​ആ​ദ്യം​ ​കേ​ന്ദ്ര​വി​ഹി​തം​ ​ന​ൽ​കി​യി​രു​ന്ന​തും​ ​നി​റു​ത്തി.​ ​സം​സ്ഥാ​ന​ ​വി​ഹി​തം​ ​ന​ൽ​കി​യാ​ലേ​ ​കേ​ന്ദ്ര​വി​ഹി​തം​ ​ന​ൽ​കൂ​വെ​ന്ന​ ​നി​ബ​ന്ധ​ന​ ​വ​ച്ചു.​ ​തു​ക​ ​വ​ക​മാ​റ്റു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.
സം​സ്ഥാ​ന​ ​വി​ഹി​തം​ ​പി.​എ​ഫി​ൽ​ ​ല​യി​പ്പി​ക്കാ​മെ​ന്നും​ ​ഇ​ത് ​നാ​ല് ​ഗ​ഡു​ക്ക​ളാ​യി​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പി​ൻ​വ​ലി​ക്കാ​മെ​ന്നു​മാ​ണ് ​കേ​ര​ളം​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​ഈ​ ​ഉ​ത്ത​ര​വ് ​പി​ന്നീ​ട് ​മ​ര​വി​പ്പി​ച്ചു.​ ​കു​ടി​ശ്ശി​ക​ ​ന​ൽ​കി​യ​ ​ശേ​ഷം​ ​അ​പേ​ക്ഷി​ച്ചാ​ൽ​ ​കേ​ന്ദ്ര​ ​വി​ഹി​തം​ ​കി​ട്ടി​യേ​ക്കും.
ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണ​ ​കു​ടി​ശ്ശി​ക​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കേ​ര​ളം​ ​കേ​ന്ദ്ര​ത്തി​ന് ​സ​മ​ർ​പ്പി​ച്ച​ ​നി​ർ​ദ്ദേ​ശം​ ​അ​പൂ​ർ​ണ​മാ​യി​രു​ന്നു.​ ​പൂ​ർ​ണ​മാ​ക്കാ​ൻ​ 2022​ ​മാ​ർ​ച്ച് 31​ ​വ​രെ​ ​സ​മ​യം​ ​അ​നു​വ​ദി​ച്ചെ​ങ്കി​ലും​ ​ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ​വി​വ​രം.

'​ശ​മ്പ​ള​ ​കു​ടി​ശി​ക​ ​ന​ൽ​കാ​ൻ​ ​കേ​ന്ദ്ര,​ ​കേ​ര​ള​ ​സ​ർ​ക്കാ​രു​ക​ൾ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.'
-​ ​ആ​ർ.​ ​അ​രു​ൺ​കു​മാ​ർ,
പ്ര​സി​ഡ​ന്റ്,​ ​കെ.​പി.​സി.​ടി.എ

Advertisement
Advertisement