അനുമോദനം
മലപ്പുറം : മലപ്പുറം സാംസ്കാരിക കൂട്ടായ്മയും ബി സ്മാർട്ട് അബാക്കസും സംയുക്തമായി വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.മലപ്പുറം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. ആയിഷാബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം നഗരസഭ വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ കൗൺസിലർ പി.എസ്.സബീർ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം സാംസ്കാരിക കൂട്ടായ്മ സെക്രട്ടറി മലയിൽ ഹംസ സ്വാഗതം ചെയ്തു .ബി സ്മാർട്ട് അബാക്കസ് ട്രെയിനർ പി. ഷീബ നന്ദി പറഞ്ഞു.