മത്സ്യത്തൊഴിലാളി മാർച്ച് ഇന്ന്

Wednesday 17 July 2024 8:04 PM IST

തോപ്പുംപടി:കടലാമ സംരക്ഷണത്തിന്റെ പേരിൽ അമേരിക്ക അടിച്ചേൽപ്പിച്ച വിവേചനപരമായ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കൊച്ചിയിലെ സി.ഐ.എഫ്.ടി. ആസ്ഥാനത്തേക്ക് മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തും. കേരള ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് രാവിലെ 10 ന് തോപ്പുംപടി ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. പ്രതിഷേധ സമരത്തിന് മുൻ മന്ത്രി എസ്. ശർമ്മ, ചെയർമാൻ ടി.എൻ. പ്രതാപൻ, ജനറൽ കൺവീനർ പി.പി. ചിത്തരഞ്ജൻ, വി. ദിനകരൻ ,ടി. രഘുവരൻ,പി.പി. ഉദയ ഘോഷ്,ജാക്സൺ പൊള്ളയിൽ, അനിൽ ബി.കളത്തിൽ, ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, ചാൾസ് ജോർജ്ജ്, എം.എൻ. ശിവദാസൽ,, വിവി. അനിൽ തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement
Advertisement