മലയോര മേഖലാ നേതൃസംഗമം ഇന്ന്

Wednesday 17 July 2024 8:15 PM IST

മൂവാറ്റുപുഴ: കേരള കോൺഗ്രസ് (എം) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 ന് മൂവാറ്റുപുഴ വൈ .എം .സി .എ ഹാളിൽ മലയോര മേഖലാ നേതൃസംഗമവും ജോസ് കെ. മാണി എം.പിക്ക് സ്വീകരണവും നൽകും. സംഗമത്തിൽ ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് അദ്ധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി മുൻ എം. എൽ. എ സ്റ്റീഫൻ ജോർജ് മലയോര കർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിൽ സംസാരിക്കും. മൂവാറ്റുപുഴ, കോതമംഗലം, പിറവം, പെരുമ്പാവൂർ, കുന്നത്തുനാട്, അങ്കമാലി എന്നീ നിയോജക മണ്ഡല ഭാരവാഹികൾ പങ്കെടുക്കും.

Advertisement
Advertisement