കൈ മാറ്റിവയ്ക്കൽ പദ്ധതിക്ക് തുടക്കം

Wednesday 17 July 2024 8:25 PM IST

കൊച്ചി: അപകടങ്ങളിലും മറ്റും കൈകൾ നഷ്ടമായവർക്ക് ആശ്വാസമായി ഇനി ആസ്റ്റർ മെഡ്സിറ്റിയും. ലോകപ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ചാണ് കൈകൾ മാറ്റിവയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനു വേണ്ട അത്യാധുനിക സംവിധാനങ്ങളാണ് ആസ്റ്ററിൽ ഒരുക്കിയിട്ടുള്ളത്.

''സ്പർശം - പ്ലാസ്റ്റിക് സർജറിയിലൂടെ ജീവിതങ്ങളെ തൊടുന്നു’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയരായി സുഖംപ്രാപിച്ച നിരവധിപേർ പങ്കെടുത്തു. സിനിമാതാരം കലേഷ് രാമാനന്ദ് ഉദ്ഘാടകനായി. ചടങ്ങിൽ ഗായകൻ കൊച്ചിൻ മൻസൂർ സംബന്ധിച്ചു. പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, ആൻഡ് എസ്‌തെറ്റിക് സർജറി കൺസൽട്ടന്റ് ഡോ.ആശിഷ് എസ്. ചൗധരി, ഓർത്തോപീഡിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. വിജയമോഹൻ എസ്. എന്നിവർ സംസാരിച്ചു.

Advertisement
Advertisement