എ.ഐ അധിഷ്ടിത ചികിത്സ വിജയം

Wednesday 17 July 2024 8:26 PM IST

കൊച്ചി: പൾമനറി എംബോളിസത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതിക വിദ്യയിൽ ഊന്നിയ ആധുനിക ചികിത്സ ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. കാലിലെ ഞരമ്പുകളിൽ ഉണ്ടാകുന്ന രക്തക്കട്ടകൾ ഹൃദയത്തിന്റെ വലതുവശത്തെ അറകളിലൂടെ സഞ്ചരിച്ച് ശ്വാസകോശത്തിന്റെ രക്തധമനികളിൽ പെട്ടെന്ന് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പൾമനറി എംബോളിസം. ഏകദേശം ഇരുപത് സെന്റീമീറ്റർ നീളമുള്ള രക്തക്കട്ടകളാണ് 68കാരിയുടെ രണ്ട് പൾമനറി ധമനികളിൽ നിന്ന് പുറത്തെടുത്തത്.

ഡോ. ജോ ജോസഫ്, ഡോ. ലിജേഷ് കുമാർ, ഡോ. ജി.വി.എൻ. പ്രദീപ്, ഡോ. എച്ച്. ശ്രീജിത്ത്, എ.ജെ. വിൽസൺ, ജിബിൻ തോമസ്, സിസ്റ്റർ ബെറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ചികിത്സയിൽ പങ്കാളികളായത്.

Advertisement
Advertisement