മഴക്കാല കെടുതി പ്രതിരോധം

Thursday 18 July 2024 12:02 AM IST
ചോറോട് പഞ്ചായത്തിൽ വെള്ളം കയറിയ വീട്ടിൽ ആരോഗ്യ പ്രവർത്തകർ എത്തിയപ്പോൾ

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ വെളളം കയറിയ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം നടത്തി. ചോറോട് അമൃതാനന്ദമാതാ ആശ്രമം റോഡിലെ അഞ്ചോളം വീടുകൾ വെള്ളത്തിലായിട്ടുണ്ട്. ചോറോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബിജുനേഷ്. ഹെൽത്ത് ഇൻസ്പെക്ടർ ഷീബ.കെ.ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ്, എo,എൽ,എസ്,പി, ആശ പ്രവർത്തകർ, വാർഡ് മെമ്പർ ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പ്രദേശത്തെ വീട്ടുകാർക്ക് എലിപ്പനി പ്രതിരോധത്തിന് ഡോക്സിസൈക്ലിൻ വിതരണം ചെയ്തു, ജലജന്യ രോഗങ്ങൾ തടയുന്നതിന് വേണ്ടി കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ഒ.ആർ. എസും വീടുകളിൽ വിതരണം ചെയ്തു.

Advertisement
Advertisement