ഒ​മാനിലെ എണ്ണക്കപ്പൽ അപകടം ; ഇ​ന്ത്യ​ക്കാ​ര​ട​ക്കം​ 9​ ​പേ​രെ​ ​രക്ഷിച്ച് ഇന്ത്യൻ നാവികസേന

Wednesday 17 July 2024 10:30 PM IST

:മ​സ്ക​റ്റ്:​ ​ഒ​മാ​ൻ​ ​തീ​ര​ത്ത് ​മു​ങ്ങി​യ​ ​എ​ണ്ണ​ക്ക​പ്പ​ലി​ലെ​ ​ജീ​വ​ന​ക്കാ​രാ​യ​ 9​ ​പേ​രെ​ ​ര​ക്ഷ​പെ​ടു​ത്തി​ ​ഇ​ന്ത്യ​ൻ​ ​നേ​വി​യു​ടെ​ ​ഐ.​എ​ൻ.​എ​സ് ​തേ​ജ് ​യു​ദ്ധ​ക്ക​പ്പ​ൽ.​ ​എ​ട്ട് ​ഇ​ന്ത്യ​ക്കാ​രെയും ​ ​ഒ​രു​ ​ശ്രീ​ല​ങ്ക​ൻ​ ​പൗ​ര​നെയുമാണ് രക്ഷപ്പെടുത്തിയത്. ​ ​കാണാതായ മറ്റുള്ളവർക്കാ.യി​ ​ ​തെ​ര​ച്ചി​ൽ​ ​തു​ട​രു​ക​യാ​ണ്.13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്

പ്രാ​ദേ​ശി​ക​ ​സ​മ​യം,​ ​തി​ങ്ക​ളാ​ഴ്ച​ ​വൈ​കി​ട്ട് ​ഒ​മാ​നി​ലെ​ ​ദു​കം​ ​പ്ര​വി​ശ്യ​യി​ലെ​ ​റാ​സ് ​മ​ദ്രാ​ക്ക​യി​ൽ​ ​നി​ന്ന് 25​ ​നോ​ട്ടി​ക്ക​ൽ​ ​മൈ​ൽ​ ​അ​ക​ലെ​ ​തെ​ക്കു​കി​ഴ​ക്കാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​കോ​മ​റോ​സി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​പ്പെ​ട്ട​ ​'​ ​പ്രെ​സ്റ്റീ​ജ് ​ഫാ​ൽ​ക്ക​ൺ​"​ ​എ​ന്ന​ ​ക​പ്പ​ലാ​ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞു​ട​ൻ​ ​ഐ.​എ​ൻ.​എ​സ് ​തേ​ജി​നെ​യും​ ​പി​ 8​ ​ഐ​ ​ദീ​ർ​ഘ​ദൂ​ര​ ​നി​രീ​ക്ഷ​ണ​ ​വി​മാ​ന​ത്തെ​യും​ ​ഇ​ന്ത്യ​ൻ​ ​നേ​വി​ ​പ്ര​ദേ​ശ​ത്തേ​ക്ക് ​വി​ന്യ​സി​ച്ചു.​ ​ചൊ​വ്വാ​ഴ്ച​ ​രാ​വി​ലെ​ ​തേ​ജ്,​​​ ​ക​പ്പ​ലി​നെ​ ​ക​ണ്ടെ​ത്തി​യെ​ന്ന് ​പ്ര​തി​രോ​ധ​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.

മോ​ശം​ ​കാ​ലാ​വ​സ്ഥ​ ​ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ​വെ​ല്ലു​വി​ളി​യാ​ണ്.​ ​അ​പ​ക​ട​ത്തി​ന് ​പി​ന്നാ​ലെ​ ​എ​ണ്ണ​ച്ചോ​ർ​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ​ ​എ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​യു.​എ.​ഇ​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​നെ​റ്റ്കോ​ ​ക​മ്പ​നി​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ക​പ്പ​ലാ​ണ് ​പ്രെ​സ്റ്റീ​ജ് ​ഫാ​ൽ​ക്ക​ൺ​ ​എ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ക​ഴി​ഞ്ഞ​ ​ഒ​മ്പ​തി​ന് ​യു.​എ.​ഇ​യി​ലെ​ ​ദു​ബാ​യ് ​അ​ൽ​ ​-​ ​ഹം​റി​യ​ ​തു​റ​മു​ഖ​ത്ത് ​നി​ന്ന് ​യെ​മ​നി​ലെ​ ​ഏ​ദ​ൻ​ ​തു​റ​മു​ഖ​ത്തേ​ക്ക് ​പു​റ​പ്പെ​ട്ട​താ​ണ് ​ക​പ്പ​ൽ.​ ​ഇ​ന്ന് ​ഏ​ദ​നി​ൽ​ ​എ​ത്തി​ച്ചേ​രേ​ണ്ട​താ​യി​രു​ന്നു. ക​ട​ലി​ൽ​ ​ത​ല​ക്കു​ത്ത​നെ​ ​പൂ​ർ​ണ​മാ​യും​ ​മു​ങ്ങി​യ​ ​നി​ല​യി​ലാ​ണ് ​ക​പ്പ​ലു​ള്ള​ത്.​ ​സം​ഭ​വ​സ​മ​യം​ ​ക​ട​ൽ​ ​പ്ര​ക്ഷു​ബ്ധ​മാ​യി​രു​ന്നെ​ന്നും​ ​ശ​ക്ത​മാ​യ​ ​കാ​റ്റു​ണ്ടാ​യി​രു​ന്നെ​ന്നും​ ​ഒ​മാ​ൻ​ ​മാ​രി​ടൈം​ ​സെ​ക്യൂ​രി​റ്റി​ ​സെ​ന്റ​ർ​ ​അ​റി​യി​ച്ചു.