വധശിക്ഷയ്ക്കെതിരെ അമീർ ഉൾ ഇസ്ലാം സുപ്രീംകോടതിയിൽ

Thursday 18 July 2024 12:01 AM IST

ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന കേസിലെ വധശിക്ഷയ്ക്കെതിരെ കുറ്റവാളിയും അസാം സ്വദേശിയുമായ മുഹമ്മദ് അമീർ ഉൾ ഇസ്ലാം സുപ്രീംകോടതിയെ സമീപിച്ചു. വിചാരണക്കോടതി വിധിച്ച തൂക്കുകയർ കേരള ഹൈക്കോടതി ശരിവച്ചതിനെ തുടർന്നാണിത്. 2016 ഏപ്രിൽ 28ന് വൈകിട്ട് അഞ്ചരമണിയോടെ നിയമവിദ്യാർത്ഥിനിയുടെ വീട്ടിൽ കയറി കൊടും ക്രൂരകൃത്യം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പൊലീസ് കെട്ടിചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷയെന്ന് അമീർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. 2016 ജൂൺ 16ന് ആലുവ പൊലീസ് ക്ലബിൽ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് രേഖകളിലുള്ളത്. യഥാർത്ഥത്തിൽ അറസ്റ്റ് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നായിരുന്നു. ഇരയുമായോ കുടുംബാംഗങ്ങളുമായോ കുറ്റവാളിക്ക് മുൻപരിചയമുണ്ടായിരുന്നില്ല. മുൻവൈരാഗ്യമില്ല. മാനസാന്തരത്തിന് സാദ്ധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

Advertisement
Advertisement