വനം വളർത്താൻ വിത്തുണ്ട എറിഞ്ഞ് വിദ്യാർത്ഥികൾ

Thursday 18 July 2024 1:50 AM IST
പോത്തുണ്ടി അകമ്പാടം വനപ്രദേശത്ത് സംഘടിപ്പിച്ച വനം വളർത്താൻ വിത്തുണ്ട എറിയൽ പരിപാടിയിൽ നിന്ന്

നെന്മാറ: സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ പാലക്കാടിന്റെയും നെന്മാറ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗിന്റെയും നെന്മാറ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിൽ പോത്തുണ്ടി അകമ്പാടം ഭാഗങ്ങളിലെ വനപ്രദേശങ്ങളിലായി വനം വളർത്താൻ വിത്തുണ്ട എറിയൽ പരിപാടി സംഘടിപ്പിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന ഒഴിഞ്ഞ പ്രദേശങ്ങളിൽ വനവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. മണ്ണും മണലും വിത്തും ചേർത്ത് കുഴച്ച് ഉണക്കി നിർമ്മിക്കുന്നതാണ് വിത്തുണ്ട. നെല്ലിയാമ്പതി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷെരീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് സോഷ്യൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഇ.ടി.ബിനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ എസ്.ഭദ്രകുമാർ വന സംരക്ഷണ സന്ദേശം ചൊല്ലിക്കൊടുത്തു. പി.ടി.എ വൈസ് പ്രസിഡന്ണ്ട്റ് ബിന്ദു ഉണ്ണിക്കൃഷ്ണൻ, അദ്ധ്യാപിക ഷഹർ ബാനു, എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എം.ഫാരിസ, എസ്.എഫ്.ഒമാരായ സുരേന്ദ്രൻ, മോഹനൻ, സുധീഷ് കുമാർ,​ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് പ്രവർത്തകരായ ശ്രീരാഗ്, അഭിരാമി, എസ്.സുമിന എന്നിവർ സംസാരിച്ചു. നാൽപ്പതിലധികം വിദ്യാർത്ഥികളും യുവാക്കളും പരിപാടിയിൽ പങ്കെടുത്തു.

Advertisement
Advertisement