ഇടുക്കി, വയനാട് പാക്കേജിന് ജില്ലാതല സാങ്കേതിക സമിതി

Thursday 18 July 2024 12:02 AM IST

തിരുവനന്തപുരം: ഇടുക്കി, വയനാട് വികസന പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികൾ വേഗത്തിലാക്കുന്നതിനായി സാങ്കേതികാനുമതി നൽകുന്നതിനും ടെൻഡർ നൽകാനും ജില്ലാതല സാങ്കേതിക സമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതും പ്രവൃത്തികൾക്ക് ടെൻഡർ എക്സസ് അനുവദിക്കുന്നതും സമിതിയുടെ ചുമതലയാണ്.

Advertisement
Advertisement