കേരള പബ്ലിക് സർവീസ് കമ്മിഷൻ ജലഗതാഗത വകുപ്പിൽ പെയിന്റർ: പ്രായോഗിക പരീക്ഷ ഈ മാസം

Thursday 18 July 2024 12:22 AM IST

തിരുവനന്തപുരം: ജലഗതാഗത വകുപ്പിൽ പെയിന്റർ (കാറ്റഗറി നമ്പർ 597/2022) തസ്തികയിലേക്ക് 24, 25, 26 തീയതികളിൽ ആര്യനാട് എൻ.പി.എം. ഗവൺമെന്റ് ഐ.ടി.ഐയിൽ പ്രായോഗികപരീക്ഷ (പെയിന്റിംഗ് ടെസ്റ്റ്) നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അന്വേഷണങ്ങൾക്ക് : 0471- 2546440.

അഭിമുഖം

ബാംബൂ കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 83/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് 24ന് രാവിലെ 9.30 മുതൽ പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും. പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അന്വേഷണങ്ങൾക്ക് : 0471 2546443.


സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ഫിനാൻസ് മാനേജർ, പാർട്ട് 1 (ജനറൽ വിഭാഗം) - എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 546/2022) തസ്തികയിലേക്ക് 24ന് രാവിലെ 8ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും. പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അന്വേഷണങ്ങൾക്ക്: 0471 2546442 .


കിർത്താഡ്സ് വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവിൽ (ലിംഗ്വിസ്റ്റിക്സ്,കാറ്റഗറി നമ്പർ 742/2021) 24 ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും. പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അന്വേഷണങ്ങൾക്ക് : 0471 - 2546418.


ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ പാത്തോളജി ആൻഡ് മൈക്രോബയോളജി (കാറ്റഗറി നമ്പർ 50/2020) തസ്തികയിലേക്ക് 24, 25 തീയതികളിൽ
പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം. പ്രൊഫൈൽ സന്ദേശം,
എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അന്വേഷണങ്ങൾക്ക്: 0471 2546325.

ഒ.എം.ആർ.പരീക്ഷ

കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 445/2022) തസ്തികയിലേക്ക് 23ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വിവിധ വകുപ്പുകളിൽ ക്ലർക്ക് (കന്നഡയും മലയാളവും അറിയാവുന്നവർ) നേരിട്ടുള്ള നിയമനം, എൻ.സി.എ-എൽ.സി./എ.ഐ, ഹിന്ദു നാടാർ, എസ്.ഐ.യു.സി നാടാർ (കാറ്റഗറി നമ്പർ 516/2023, 517/2023,
518/2023) തസ്തികയിലേക്കുള്ള പ്രാഥമികഘട്ട ഒ.എം.ആർ പരീക്ഷ 25ന് രാവിലെ 7.15 മുതൽ 9.00 മണിവരെ. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

വകുപ്പുതല വാചാപരീക്ഷയുടെ ഫലം

കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം മേഖലകളിൽ ജൂൺ 14, 19, 21 തീയതികളിൽ കാഴ്ചപരിമിതരായ ഉദ്യോഗസ്ഥർക്കുവേണ്ടി നടത്തിയ വകുപ്പുതല വാചാ പരീക്ഷയുടെ (2024 ജനുവരി)
ഫലം പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.


വകുപ്പുതല പരീക്ഷാ വിജ്ഞാപനം

2024 ജൂലായിലെ വകുപ്പുതല പരീക്ഷാവിജ്ഞാപനം പി.എസ്.സി. വൈബ്‌സൈറ്റിൽ. പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഓൺലൈൻ/ഒ.എം.ആർ
പരീക്ഷയായിട്ടായിരിക്കും നടത്തുന്നത്. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. വകുപ്പുതലപരീക്ഷാ പ്രൊഫൈലിലൂടെ അപേക്ഷിക്കണം. അവസാന തീയതി ആഗസ്ത് 14 രാത്രി 12 വരെ.

Advertisement
Advertisement