കേരള സർവകലാശാലാ പരീക്ഷാ ഫലം
Thursday 18 July 2024 12:53 AM IST
തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിലിൽ നടത്തിയ ബി.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ആന്വൽ സ്‌കീം) പാർട്ട് മൂന്ന് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജൂലായിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്‌സി. പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലായിൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എ, ഒന്ന്, മൂന്ന് സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എ, ആഗസ്റ്റ് 21ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽ.എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.