തദ്ദേശ ഭരണം പിടിക്കാൻ കെ.പി.സി.സി കർമ്മപദ്ധതി

Thursday 18 July 2024 2:47 AM IST

സുൽത്താൻ ബത്തേരി: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം പിടിക്കാൻ ആവശ്യമായ കർമ്മ പദ്ധതികൾക്കും, പ്രവർത്തന രേഖയ്ക്കും രൂപം നൽകി സുൽത്താൻബത്തേരി സപ്ത റിസോർട്ടിൽ ചേർന്ന രണ്ട് ദിവസത്തെ കെ.പി.സി.സി

ക്യാമ്പ് എക്സിക്യുട്ടീവ് സമാപിച്ചു.

ആറ് കോർപ്പറേഷനുകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ ഏറ്റെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ പ്രവർത്തനങ്ങളുടെ ചുമതല ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നേതാക്കൾക്ക് നൽകി.

കണ്ണൂർ നഗരസഭയുടെ ചുമതല കെ. സുധാകരൻ എം.പിക്കാണ്. എറണാകുളം വി.ഡി. സതീശൻ, കോഴിക്കോട് രമേശ് ചെന്നിത്തല, തൃശൂർ റോജി എം. ജോൺ, കൊല്ലം വി.എസ്. ശിവകുമാർ, തിരുവനന്തപുരം പി.സി. വിഷ്ണുനാഥ് എന്നിവർക്കാണ് ചുമതല. ഇതിന് പുറമെ ജില്ലകളെ മൂന്ന് മേഖലകളായി വിഭജിച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാർക്കും ചുമതല നൽകി. തിരുവനന്തപുരം മേഖല കൊടിക്കുന്നിൽ സുരേഷ് എം.പിക്കും, എറണാകുളം മേഖല ടി.എൻ. പ്രതാപനും കോഴിക്കോട് മേഖല ടി. സിദ്ധിഖ് എം.എൽ.എയ്ക്കുമാണ്.

ജില്ലകളുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിമാർക്ക് പുറമെ ജില്ലാതല മേൽനോട്ട ചുമതല ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് നൽകി.

തിരുവനന്തപുരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കൊല്ലം അടൂർ പ്രകാശ് എം.പി, പത്തനംതിട്ട ഷാനിമോൾ ഉസ്മാൻ, ആലപ്പുഴ കെ.സി.ജോസഫ്, കോട്ടയം ബെന്നി ബെഹനാൻ എം.പി, ഇടുക്കി ജോസഫ് വാഴയ്ക്കൻ, എറണാകുളം ആന്റോ ആന്റണി, തൃശ്ശൂർ എ.പി. അനിൽകുമാർ, പാലക്കാട് ടി.എൻ. പ്രതാപൻ, മലപ്പുറം എം.കെ. രാഘവൻ എം.പി, കോഴിക്കോട് രാജ്‌മോഹൻ ഉണ്ണിത്താൻ, വയനാട് സണ്ണിജോസഫ് എം.എൽ.എ, കണ്ണൂർ ടി. സിദ്ധിഖ് എം.എൽ.എ, കാസർകോട് ഷാഫിപറമ്പിൽ എം.പി എന്നിവർക്ക് നൽകി.

Advertisement
Advertisement