കൊല്ലം റെയിൽവേ സ്റ്റേഷനിൽ സർപ്പ ആപ്പ്

Thursday 18 July 2024 2:01 AM IST

കൊല്ലം: ലോക സർപ്പ ദിനത്തോടനുബന്ധിച്ച് കേരള സോഷ്യൽ ഫോറസ്ട്രി വിഭാഗം തയ്യാറാക്കിയ സർപ്പ ആപ്പ് കിയോസ്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസി. കൺസർവേറ്റർ കൊശി ജോൺ ഉദ്ഘാടനം ചെയ്തു. ആപ്പിനെ കുറിച്ചുള്ള വിവരങ്ങളും പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന രീതിയും പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം. റെയിൽവേ സ്റ്റേഷനിലെത്തിയ അഞ്ഞൂറോളം യാത്രക്കാരെ ആപ്പ് പരിചയപ്പെടുത്തി. 150 ഓളം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു. പാമ്പ് പിടുത്തക്കാർക്ക് ലൊക്കേഷൻ സഹിതം വിവരം കൈമാറാൻ ആപ്പിലൂടെ കഴിയും. ആന്റിവെനം ലഭിക്കുന്ന ഏറ്റവും അടുത്തുള്ള ആശുപത്രി, ദൂരം, പാമ്പുകളുടെ ഇനം തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആപ്പിനെ കുറിച്ചുള്ള ബോധവത്കരണം നടത്തുമെന്ന് ജില്ല സോഷ്യൽ ഫോറസ്ട്രി ഓഫീസർ അറിയിച്ചു.

Advertisement
Advertisement