മൂന്ന് ദിവസം ശുചിമുറി ഉപയോഗിക്കരുത്, ആദ്യരാത്രി ആഘോഷിക്കുമ്പോൾ വധുവിന്റെ അമ്മയും ഒപ്പമുണ്ടായിരിക്കണം

Thursday 18 July 2024 4:04 PM IST

വിവാഹവുമായി ബന്ധപ്പെട്ട് പലരാജ്യങ്ങളിലുളളവരും അനുഷ്ഠിച്ചുവരുന്ന ആചാരങ്ങളും ചടങ്ങുകളും വേറിട്ടതാണ്. അതിൽ കൂടുതൽ ആളുകളും കൗതുകത്തോടെയും അതിശയത്തോടെയും നോക്കി കാണുന്നവരാണ് ആഫ്രിക്കൻ ഗോത്രവിഭാഗങ്ങൾ. വിവാഹവേളകളിൽ ആഫ്രിക്കൻ ഗോത്രങ്ങൾ നടപ്പിലാക്കി വരുന്ന ചടങ്ങുകൾ വ്യത്യസ്തമാണ്. അത്തരത്തിൽ ഒരു ആഫ്രിക്കൻ ഗോത്രവിഭാഗം നടത്തിവരുന്ന വേറിട്ട ആചാരമാണ് പലരെയും അതിശയിപ്പിച്ചിരിക്കുന്നത്.

ഇവിടെ വിവാഹം കഴിഞ്ഞ ദമ്പതികൾ ആദ്യരാത്രി ആഘോഷിക്കേണ്ടത് വധുവിന്റെ അമ്മയോടൊപ്പമായിരിക്കണമെന്നാണ് ആചാരം. വധുവിന്റെ അമ്മയ്ക്ക് ചടങ്ങിന് പങ്കെടുക്കാൻ സാധിച്ചെങ്കിൽ കുടുംബത്തിലെ മുതിർന്ന സ്ത്രീയുടെ സാന്നിദ്ധ്യം ദമ്പതികളുടെ മുറിയിൽ ഉണ്ടാകണമെന്നാണ് വ്യവസ്ഥ. ഇതിന് പിന്നിലെ കാരണത്തിന് ഈ വിഭാഗം കൃത്യമായ വിശദീകരണവും നൽകുന്നുണ്ട്. രാത്രിയിൽ വധുവിന്റെ അമ്മ ദമ്പതികൾക്ക് എങ്ങനെയാണ് സന്തോഷത്തോടെ ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന് പറഞ്ഞുകൊടുക്കേണ്ടതുണ്ട്, ഇതിനാൽ വധുവിന്റെ അമ്മയും മുറിയിൽ ഉണ്ടാകണം എന്നാണ് ഈ വിഭാഗത്തിന്റെ വിശദീകരണം.

ആദ്യരാത്രിയിൽ വധു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അമ്മ ഉപദേശം നൽകും. ആദ്യരാത്രിയിൽ ദമ്പതികളോടൊപ്പം ചെലവഴിച്ചതിനുശേഷമാണ് മകൾ സന്തോഷത്തോടെ ദാമ്പത്യജീവിതം ആരംഭിച്ചുണ്ടെന്ന് അമ്മ സ്ഥിരീകരിക്കുന്നത്.


ഇന്തോനേഷ്യയിലും വേറിട്ട വിവാഹ ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ ദമ്പതികൾ ശുചിമുറി ഉപയോഗിക്കാതെ മൂന്ന് ദിവസം വരെ ഒരുമിച്ച് കഴിയണമെന്നാണ് ആചാരം. . ഇന്തോനേഷ്യയിലെ ടിഡോംഗ് ഗോത്ര വിഭാഗമാണ് ഇത്തരത്തിലുളള അനുഷ്ഠാനം നടപ്പിലാക്കുന്നത്. ഈ പരീക്ഷണത്തിൽ വിജയിക്കുന്നവർക്ക് മാത്രമേ ദീർഘകാലത്തെ ദാമ്പത്യബന്ധം ഉണ്ടാകുകയുളളൂവെന്നാണ് ഇവിടത്തുക്കാരുടെ വിശ്വാസം. ഇതിൽ അവർ പരാജയപ്പെട്ടാൽ ദാമ്പത്യ ജീവിതത്തിൽ അധികനാൾ ആയുസില്ലെന്നും ജനങ്ങൾ വിശ്വസിക്കുന്നു

Advertisement
Advertisement