അക്ഷര സായാഹ്നം

Friday 19 July 2024 1:30 AM IST

പറവൂർ: തേലത്തുരുത്ത് ഇ.എം.എസ് സ്മാരക വായനശാലയിൽ അക്ഷരസായാഹ്നം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.ഒ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. പി.ആർ. സത്യൻ, ബി.എസ്. ഷനിൽ, ബി.എ. സന്ദീപ്, പി.വി. രതീഷ് എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയ ബാബു ആലുവയെ ഉപഹാരം നൽകി അനുമോദിച്ചു. നാടക പ്രവർത്തകൻ യു.സി. ഷിജു വായനശാലക്ക് നൽകിയ പുസ്തകങ്ങൾ ഭാരവാഹികൾ ഏറ്റുവാങ്ങി.

Advertisement
Advertisement