അനാഥയായ ആതിരയ്ക്ക് ഇനി വീടിന്റെ തണൽ

Friday 19 July 2024 2:59 AM IST

കാലടി: ലൈഫ് ഭവനപദ്ധതിയിൽ ഇടം പിടിച്ചിട്ടും വീട് നിർമ്മാണം തുടങ്ങാനാവാതെ പ്രതിസന്ധിയിലായ കാലടി പഞ്ചായത്ത് വാർഡ് 15 പിരാരൂലെ കണക്കൻകുടി വീട്ടിൽ ആതിരക്ക് പിരാരൂർ ഫ്രണ്ട്സ് ക്ലബ് വീട് നിർമ്മിച്ചു നൽകും. ക്ലബിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വീട് നിർമ്മിക്കുന്നത്. യോഗക്ഷേമ സഭ സംസ്ഥാന മുൻ പ്രസിഡന്റ് ടി.ആർ. വല്ലഭൻ നമ്പൂതിരിപ്പാട്, ശ്രീശങ്കര കോളേജ് റിട്ട.സൂപ്രണ്ട് ജി. മോഹൻ നായർ എന്നിവർ ചേർന്ന് വീടിന്റെ കട്ടിലവച്ചു. കാലടി സായി ശങ്കര കേന്ദ്രവും മറ്റൂർ വ്യാപാരി വ്യവസായി സമിതിയും ചേർന്ന് തറ നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ലുകൾ നൽകി. തോട്ടേക്കാട് സലിയുടെ നേതൃത്വത്തിൽ മേസൺമാർ സൗജന്യമായി തറ നിർമ്മാണം നടത്തി. കാലടി മർച്ചന്റ്സ് അസോസിയേഷൻ 50 ചാക്ക് സിമന്റ് വാഗ്ദാനം ചെയ്തു. പരേതരായ അയ്യപ്പൻ - കാളി ദമ്പതികളുടെ മകളാണ് മുപ്പത്തിരണ്ടുകാരിയായ ആതിര. ഇടിഞ്ഞ് വീഴാറായ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചുവരുന്നത്. 450 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് ഇപ്പോൾ നിർമ്മിക്കുന്നത്.

Advertisement
Advertisement