ഇ​ന്ത്യ​ൻ ​സ​ഞ്ചാ​രി​ക​ളെ​ ​തേ​ടി​ ​ഇ​സ്ര​യേൽ

Friday 19 July 2024 12:03 AM IST

കൊച്ചി: ഇന്ത്യയിൽ നിന്ന് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇസ്രയേൽ ടൂറിസം മന്ത്രാലയം പുതിയ പ്രചരണത്തിന് തുടക്കമിടുന്നു.ഇസ്രയേൽ ഉൾപ്പെടുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ വിനോദ സഞ്ചാരത്തിനും തീർത്ഥാടനത്തിനും അനുകൂല സാഹചര്യമാണുള്ളതെന്ന് ഇന്ത്യയിലെ ഇസ്രയേൽ ടൂറിസം ഡയറക്ടർ അമൃത ബംഗാര പറഞ്ഞു. ഇസ്രയേലിനെക്കുറിച്ച് ഇന്ത്യയിൽ ഉൾപ്പെടെ പ്രചരിക്കുന്ന തെറ്റിദ്ധാരണാജനകമായ വാർത്തകൾ വിനോദസഞ്ചാരികളെയും തീർത്ഥാടകരേയും അകറ്റുകയാണ്. എന്നാൽ ചെറിയൊരു ഇടവേളക്ക് ശേഷം വിശുദ്ധ നാടുകളിലേക്ക് ഇന്ത്യയിൽ നിന്നുൾപ്പെടെ തീർത്ഥാടകർ കൂടുകയാണെന്നും അമൃത പറഞ്ഞു.

കൊച്ചിയിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് നിരവധിപേർ വിശുദ്ധ നാടുകൾ സന്ദർശിക്കാനെത്തുകയാണെന്നും വിശുദ്ധ നാട് സന്ദർശനത്തിന് സർക്കാർ സബ്‌സിഡി അനുവദിക്കണമെന്ന കാര്യം കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി ജോർജ്ജ് കുര്യനോട് ആവശ്യപ്പെടുമെന്നും മേജർ ആർച്ച് ബിഷപ്പ് അറിയിച്ചു.

ഇസ്രയേൽ ടൂറിസത്തിന്റെ ഇന്ത്യയിൽ നിന്നുള്ള അംബാസിഡർ ഫാ. സ്ലീബാ കാട്ടുമങ്ങാട്, ഹോളി ലാൻഡ് പിൽഗ്രിമേജ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസ് സ്ലീബാ എന്നിവരും ഇസ്രയേൽ ടൂറിസം ഡയറക്ടർക്ക് ഒപ്പമുണ്ടായിരുന്നു.

Advertisement
Advertisement