ഡോ. പി. കൃഷ്ണദാസ് ഇന്ത്യ മൗറീഷ്യസ് ട്രേഡ് കമ്മിഷണർ

Friday 19 July 2024 12:12 AM IST

കൊച്ചി: ഇന്ത്യ മൗറീഷ്യസ് ട്രേഡ് കമ്മീഷണറായി നെഹ്രു ഗ്രൂപ്പ് ചെയർമാൻ ഡോ. പി. കൃഷ്ണദാസിനെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ എക്കണോമിക്‌സ് ട്രേഡ് ഓർഗനൈസേഷൻ, ഇന്ത്യൻ ആഫ്രിക്കൻ ട്രേഡ് കൗൺസിൽ എന്നീ സംഘടനകളാണ് പദവി നൽകിയത്. ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റിയോടു കൂടിയ നിയമനം അഞ്ച് വർഷത്തേക്കാണ്.
മൗറീഷ്യസ് അംബാസഡർ പ്രൊഫ. ഡോ. ഖേസ്വർ ജാൻക്കി ഈ നിയമന പത്രം കൈമാറി. നെഹ്‌റു ഗ്രൂപ്പ് ഒഫ് സി.ഇ.ഒ ഡോ. പി. കൃഷ്ണകുമാർ, ഗ്ലോബൽ പി.ആർ.ഒ സുരേഷ് കുമാർ, എൻ.ജി.ഐ. മീഡിയ മേധാവി റോഷൻ മാത്യു എന്നിവരും പങ്കെടുത്തു. മൗറീഷ്യസ് വിദ്യാഭ്യാസ മന്ത്രി ലീല ദേവി ഡൂക്കൂൺ നിയമനം അംഗീകരിച്ചു.
ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള വ്യാപാര, വാണിജ്യ, സഹകരണ ബന്ധം ശക്തിപ്പെടുത്തുവാൻ ഡോ. പി. കൃഷ്ണദാസ് പ്രവർത്തിക്കും. 2009 മുതൽ നെഹ്രു ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി. കൃഷ്ണദാസ് വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, എന്നീ മേഖലകളിൽ പരിചയസമ്പന്നനാണ്.

Advertisement
Advertisement