ടി.പി കേസിലെ ശിക്ഷയിളവ്: ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
Friday 19 July 2024 12:31 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷയിളവിനായി ജയിൽ ഉദ്യോഗസ്ഥർ പൊലീസ് റിപ്പോർട്ട് തേടിയ സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ജയിൽ വകുപ്പിന്റെ വീഴ്ചകൾ ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജിയും പൊലീസിന്റെ വീഴ്ചകൾ കണ്ണൂർ ഡി.ഐ.ജിയുമാണ് അന്വേഷിക്കേണ്ടത്. ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിലുണ്ട്. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജയിൽ സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ കത്തും ജയിൽ ആസ്ഥാനത്തേക്ക് സൂപ്രണ്ട് നൽകിയ വിശദീകരണവും മാദ്ധ്യമങ്ങൾക്ക് ലഭിച്ചത് സംബന്ധിച്ചും അന്വേഷണമുണ്ട്.