'ഞാനൊരു നിയോഗം മാത്രം..'

Friday 19 July 2024 2:33 AM IST

തിരുവനന്തപുരം: നവതി പിന്നിട്ടാണ് ഡോ.വല്യത്താൻ എന്ന മഹാപ്രതിഭയുടെ വിടവാങ്ങൽ. എന്നാൽ, താൻ കരുതലും കാവലുമായ എണ്ണമറ്റ ഹൃദയങ്ങളിലൂടെ അദ്ദേഹം ഇനിയും ജീവിക്കും. ചെലവു കുറഞ്ഞ വാൽവ് വികസിപ്പിച്ച് ഹൃദ്രോഗ ചികിത്സയിൽ വലിയ മുന്നേറ്റം നടത്തിയ വല്യത്താൻ സാധാരണക്കാരന്റെ ഹൃദയത്തെ ചേർത്തു പിടിക്കുകയായിരുന്നു. അപ്പോഴും വിനയാന്വിതനായി എല്ലാത്തിനും ഞാൻ നിയോഗമായെന്ന് മാത്രം പറയുന്ന എളിമയായിരുന്നു വല്യത്താൻ.

'എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്തു, 90 ആയില്ലേ ഇനി വിശ്രമം ആവാം.' 90 വയസ് തികഞ്ഞ മേയ് 24ന് മണിപ്പാലിലെ വീട്ടിലിരുന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞ വാക്കുകളാണിത്. തികഞ്ഞ ആത്മസംതൃപ്തിയും ആരോഗ്യരംഗത്ത് നാളയെക്കുറിച്ചുള്ള ചിന്തകളുമായിരുന്നു അപ്പോഴും അദ്ദേഹത്തിന്. ഇടവത്തിലെ ചിത്തിരയാണ് അദ്ദേഹത്തിന്റെ നക്ഷത്രം. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ മെന്ററായതിനാൽ ക്യാമ്പസിന് സമീപത്താണ് വസതി.

ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ കാരണം എഴുത്തും വായനയും വീട്ടിനുള്ളിലെ നടത്തവുമായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. എന്നാൽ അവസാന നാളുകളിലും ക്യാമ്പസിനുള്ളിലെ തന്റെ ഓഫീസിൽ ആഴ്ചയിലൊരിക്കലെത്തി ഗവേഷണ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരുന്നു. വിദ്യാർത്ഥികളോട് സംസാരിക്കാൻ എക്കാലവും അതീവ തത്പരനായിരുന്നു.

മണിപ്പാലിലെ വീട്ടിൽ ഭാര്യ അഷിമയ്ക്കൊത്തായിരുന്നു താമസം. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ പത്തോളജി വിഭാഗം പ്രൊഫസറായ മകൾ ഡോ. മന്നയും യൂണിവേഴ്സിറ്റിയിലെ ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവിയായ ഭർത്താവ് ഡോ. സുരേഷ് പിള്ളയും സമീപത്താണ് താമസം. മകൻ ഡോ.മനീഷും കുടുംബവും അമേരിക്കയിലാണ്. ചെറുമക്കളെല്ലാം വിവിധ സ്ഥലങ്ങളിലാണ്.

വ​ഴി​ത്തി​രി​വാ​യി,​ ​ആ​യു​ർ​വേ​ദം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ആ​യു​ർ​വേ​ദ​ത്തി​ന് ​ശാ​സ്ത്രീ​യ​ ​അ​ടി​ത്ത​റ​യി​ല്ലെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​അ​ലോ​പ്പ​തി​ക്കാ​ർ​ ​നി​ര​ന്ത​രം​ ​ക​ല​ഹി​ക്കു​ന്ന​ ​കാ​ല​ത്താ​ണ് ​ഡോ.​ ​എം.​എ​സ്.​ ​വ​ല്യ​ത്താ​ൻ​ ​ഒ​റ്റ​യാ​നാ​കു​ന്ന​ത്.​ ​യാ​ദൃ​ച്ഛി​ക​മാ​യാ​ണ് ​താ​ൻ​ ​ആ​യു​ർ​വേ​ദ​ ​പ​ഠ​ന​ത്തി​ലേ​ക്ക് ​തി​രി​ഞ്ഞ​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ശ്രീ​ ​ചി​ത്ര​യി​ൽ​ ​നി​ന്നു​ ​വി​ര​മി​ക്കു​ന്ന​തി​നു​ ​മാ​സ​ങ്ങ​ൾ​ക്കു​ ​മു​ൻ​പ് ​കോ​ട്ട​ക്ക​ൽ​ ​ആ​ര്യ​ ​വൈ​ദ്യ​ശാ​ല​യു​ടെ​ ​സ്ഥാ​പ​ക​ ​ദി​ന​ ​ആ​ഘോ​ഷ​ത്തി​ൽ​ ​മു​ഖ്യാ​തി​ഥി​യാ​യി​ ​ക്ഷ​ണം​ ​കി​ട്ടി.​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കേ​ണ്ട​തി​നാ​ൽ​ ​സു​ശ്രു​ത​ ​സം​ഹി​ത​യു​ടെ​ ​ഇം​ഗ്ലീ​ഷ് ​പ​രി​ഭാ​ഷ​ ​വാ​യി​ച്ച​താ​ണ് ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​പി​ന്നീ​ട് ​ബാം​ഗ​ളൂ​ർ​ ​സി.​വി.​രാ​മ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ ​ഗാ​ന്ധി​ ​സ്മാ​ര​ക​ ​പ്ര​ഭാ​ഷ​ണ​ത്തി​ൽ​ ​ച​ര​ക​നെ​ ​കു​റി​ച്ച് ​സം​സാ​രി​ച്ചു.​ ​പ്ര​ശ​സ്ത​ ​ബ​ഹി​രാ​കാ​ശ​ ​ശാ​സ്ത്ര​ജ്ഞ​നാ​യ​ ​സ​തീ​ഷ് ​ധ​വാ​ൻ,​ ​ച​ര​ക​നെ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​പ​ഠി​ക്ക​ണം​ ​എ​ന്ന് ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​ഡോ.​ ​ലാ​ലാ​ ​ഹോ​മി​ ​ഭാ​ഭാ​ ​ഫെ​ലോ​ഷി​പ്പ് ​ല​ഭി​ച്ച​തോ​ടെ​ ​ചാ​ര​ക​ ​സം​ഹി​ത​യ്ക്കും​ ​സു​ശ്രു​ത​ ​സം​ഹി​ത​യ്ക്കും​ ​അ​ഷ്ടാം​ഗ​ ​ഹൃ​ദ​യ​ത്തി​നും​ ​വ്യാ​ഖ്യാ​നം​ ​എ​ഴു​തി.​ ​അ​തോ​ടെ​ ​ശ​രീ​ര​ത്തി​ലെ​ ​ത്രി​ദോ​ഷ​ങ്ങ​ളെ​ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള​ ​ആ​യു​ർ​വേ​ദ​ത്തി​ലെ​ ​രോ​ഗ​ ​നി​ർ​ണ​യ​ത്തി​ന് ​ഒ​രു​ ​ശാ​സ്ത്രീ​യ​ ​അ​ടി​ത്ത​റ​യു​ണ്ടെ​ന്ന് ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.​ ​തു​ട​ർ​ന്നാ​ണ് ​ആ​യു​ർ​വേ​ദി​ക് ​ബ​യോ​ള​ജി​യെ​ന്ന​ ​നൂ​ത​ന​ ​ശാ​ഖ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഗ​വേ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് ​തി​രി​ഞ്ഞ​ത്.​ ​ആ​യു​ർ​വേ​ദ​ ​പ​ണ്ഡി​ത​നാ​യ​ ​രാ​ഘ​വ​ൻ​ ​തി​രു​മു​ൽ​പ്പാ​ടി​ന്റെ​ ​കീ​ഴി​ലും​ ​അ​ദ്ദേ​ഹം​ ​ആ​യു​ർ​വേ​ദ​ത്തെ​ക്കു​റി​ച്ച് ​പ​ഠി​ച്ചു.​ ​ക​ണ്ണൂ​ർ​ ​ആ​യു​ർ​വേ​ദ​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്ര​മെ​ന്ന​ ​ആ​ശ​യ​ത്തി​നു​ ​പി​ന്നി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കൈ​യൊ​പ്പു​ണ്ട്.​ ​സു​ശ്രു​ത​നെ​യും​ ​വാ​ഗ്ഭ​ട​നെ​യും​ ​കു​റി​ച്ചും​ ​അ​ദ്ദേ​ഹം​ ​പ​ഠ​ന​ങ്ങ​ൾ​ ​ന​ട​ത്തി.

Advertisement
Advertisement