'നോട്ട് എ.ഐ' ആപ്പ് ലോഞ്ചിംഗ് 23ന്

Saturday 20 July 2024 12:02 AM IST
എ.ഐ' ആപ്പ്

കോഴിക്കോട്: എ.ഐ എഡ്യുടെക് സ്റ്റുഡന്റ് സ്റ്റാർട്ടപ്പായ 'നോട്ട് എ.ഐ' ആപ്പും വൈബ് സൈറ്റ് ലോഞ്ചിംഗും 23ന് നടക്കും. എം.എ.എം.ഒ കോളേജ് മൂന്നാംവർഷ ബി.എ അഡ്വർടൈസിംഗ് ആൻഡ് സെയിൽസ് മാനേജ്‌മെന്റ് വിദ്യാർത്ഥിയായ എം.പി അൻസാറാണ് ആപ്പ് വികസിപ്പിച്ചത്. കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. ഒരു വർഷത്തിനകം ഒരു ലക്ഷം വിദ്യാർത്ഥികളിൽ എ.ഐ വിദ്യാഭ്യാസം എത്തിക്കുകയാണ് ലക്ഷ്യം. അൻസാർ നേടിയ ഇന്ത്യൻ ബുക്സ് ഒഫ് റെക്കാഡ്സ്, കേരള ബുക്സ് ഒഫ് റെക്കാഡ്സ് പുരസ്‌ക്കാര വിതരണവും നടക്കും. വാർത്താ സമ്മേളനത്തിൽ എം.എ.എം.ഒ കോളേജ് പ്രിൻസിപ്പൽ കെ.എച്ച് .ഷുക്കൂർ, മുക്കം മുസ് ലിം യതീംഖാന പ്രസിഡന്റ് വി.മരക്കാർ ഹാജി, അഡ്വർടൈസിംഗ് ആൻഡ് സെയിൽസ് മാനേജ്‌മെന്റ് വിഭാഗം നിയാസ് അലി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement