റാണി മോഹൻദാസിന് കർമ്മരത്ന പുര‌സ്‌കാരം

Saturday 20 July 2024 4:56 AM IST

തിരുവനന്തപുരം: മലയാളം ന്യൂസ് നെറ്റ്‌വർക്സി‌‌ന്റെ ഈ വർഷത്തെ കർമ്മരത്ന പുരസ്കാരം തിരുവനന്തപുരം ആനാട് മോഹൻദാസ് എൻജിനിയറിംഗ് കോളേജ് സെക്രട്ടറിയും ശ്രീരാമ ധർമ്മ സമിതി ചെയർപേഴ്സണുമായ റാണി മോഹൻദാസിന്. ദേശീയോദ്ഗ്രഥനം ലക്ഷ്യമാക്കി സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ മുൻനിറുത്തിയാണ് റാണി മോഹൻദാസിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

1,​11,​111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 24ന് വൈകിട്ട് 4ന് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നൽകുമെന്ന് മലയാളം ന്യൂസ് നെറ്റ്‌വർക്‌സ് ഡയറക്ടർ അരുൺ ജ്യോതി അറിയിച്ചു.

Advertisement
Advertisement