ഇതാണോ നിങ്ങളുടെ ഗുഗിൾ പാസ്‌വേഡ്,​ സൈബർ തട്ടിപ്പിന് ഇരയായേക്കാം ,​ മുന്നറിയിപ്പ്

Friday 19 July 2024 9:34 PM IST

തിരുവനന്തപുരം : സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വിർച്വൽ അറസ്റ്റും ഹാക്കിംഗും തുടങ്ങി നിരവധി തട്ടിപ്പുകളാണ് പുറത്തുവരുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പിൽ നിന്നും രക്ഷനേടാൻ കഴിയുമെന്ന് കേരള പൊലീസ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഓർമ്മിപ്പിച്ചു.

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

  • മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്സ്‌വേഡ്‌ ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
  • പാസ്സ്‌വേഡ്‌ അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4....9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ' ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
  • വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് Login ചെയ്യുക.
  • Third Party App കളിൽ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
  • വിശ്വസനീയമല്ലാത്ത Third Party App കൾക്ക് അക്കൗണ്ട് access കൊടുക്കാതിരിക്കുക.
  • ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
  • ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസ്സേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.

Advertisement
Advertisement