എല്ലാം ഗംഭീറിന്റെ ഇഷ്ടം, ബലിയാടായത് സഞ്ജു

Friday 19 July 2024 10:33 PM IST

മുംബയ് : ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളുടെ തിരഞ്ഞെടുപ്പിൽ വ്യക്തമായത് പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ ശക്തമായ സ്വാധീനം.

ട്വന്റി-20 ഫോർമാറ്റിൽ ഹാർദിക് പാണ്ഡ്യയിലേക്ക് എത്തേണ്ടിയിരുന്ന നായിക സ്ഥാനം സൂര്യകുമാർ യാദവിന് ലഭിച്ചതും ഏകദിനത്തിൽ ബി.സി.സി.ഐയ്ക്ക് എതിർപ്പ് ഉണ്ടായിട്ടും ശ്രേയസ് അയ്യർ തിരിച്ചെത്തിയതും ഏകദിനത്തിലെ പുതിയ താരമായി ഹർഷിത് റാണ എത്തിയതും ഗംഭീറിന്റെ നിർബന്ധപ്രകാരമാണെന്നാണ് ബി.സി.സി.ഐക്ക് ഉള്ളിൽ നിന്നുതന്നെ അറിയുന്നത്. പക്ഷേ തിരിച്ചടി കിട്ടിയത് മലയാളി താരം സഞ്ജു സാംസണിനാണ്. അവസാനമായി കളിച്ച ഏകദിന പരമ്പരയിൽ സെഞ്ച്വറി നേടിയിട്ടും ലങ്കയിലുള്ള ഏകദിന പരമ്പരയിൽ ഇടം കിട്ടിയില്ല. ട്വന്റി-20യിൽ രണ്ട് വിക്കറ്റ് കീപ്പർമാരിൽ ഒരാളായി ഒതാങ്ങേണ്ടിവന്നു.

​പു​തി​യ​ ​പ​രി​ശീ​ല​ക​ൻ​ ​ഗൗ​തം​ ​ഗം​ഭീ​റി​ന്റെആ​ദ്യ വെ​ല്ലു​വി​ളി​യാ​ണ് ​ല​ങ്ക​ൻ​ ​പ​ര്യ​ട​നം. ലോ​​​ക​​​ക​​​പ്പി​​​ന് ​​​ശേ​​​ഷം​​​ ​​​നാ​​​യ​​​ക​​​ൻ​​​ ​​​രോ​​​ഹി​​​ത് ​​​ശ​​​ർ​​​മ്മ​​​ ട്വ​​​ന്റി​​​-20​​​ ​​​ഫോ​​​ർ​​​മാ​​​റ്റി​​​ൽ​​​ ​​​നി​​​ന്ന് ​​​വി​​​ര​​​മി​​​ച്ച​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ​​​പു​​​തി​​​യ​​​ ​​​നാ​​​യ​​​ക​​​നെ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട​​​ ​​​സ്ഥി​​​തി​​​യു​​​ണ്ടാ​​​യ​​​ത്.​ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും​​​ ​​​രോ​​​ഹി​​​ത് ​​​ഒ​​​ഴി​​​യു​​​മ്പോ​​​ൾ​​​ ​​​ക്യാ​​​പ്ട​​​ൻ​​​സി​​​ ​​​ഹാ​​​ർ​​​ദി​​​ക്കി​​​ലേ​​​ക്കാ​​​ണ് ​​​എ​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.​​​ ​​​എ​ന്നാ​ൽ ഫിറ്റ്നസിന്റെ പേരിൽ ഹാർദിക്കിന് പകരം സൂര്യയെ ക്യാപ്ടനാക്കി എന്ന് ഔദ്യോഗികഭാഷ്യമുണ്ടെങ്കിലും ടീമിലെ എല്ലാവരുമായും നല്ല ബന്ധമുള്ളയാൾ ക്യാപ്ടനാകണം എന്ന ഗംഭീറിന്റെ നിർബന്ധമാണ് സൂര്യയെ ക്യാപ്ടനാക്കി മാറ്റിയതത്രേ.മും​​​ബ​​​യ് ​​​ഇ​​​ന്ത്യ​​​ൻ​​​സി​​​ന്റെ​​​ ​​​ക്യാ​​​പ്ട​​​നാ​​​യ​​​തി​​​ന് ​​​ശേ​​​ഷ​​​മു​​​ള്ള​​​ ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​ടീ​​​മി​​​ലെ​​​ പ​​​ല​​​താ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും​​​ ​​​ഉ​​​ള്ളി​​​ൽ​​​ ​​​ഹാ​​​ർ​​​ദി​​​ക്കു​​​മാ​​​യി​​​ ​​​അ​​​ലോ​​​സ​​​ര​​​മുണ്ട്.​​​ ​​​ഹാ​​​ർ​​​ദി​​​ക്കി​​​ന് ​​​കീ​​​ഴി​​​ൽ​​​ ​​​ക​​​ളി​​​ക്കു​​​ന്ന​​​തി​​​നെ​​​ ​​​പ​​​ല​​​രും​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​ന്ന് ​ ഗംഭീറിനെ അറിയിച്ചിരുന്നു.അതേസമയം സൂര്യയോട് തനിക്ക് പ്രത്യേക മമതയൊന്നുമില്ലെന്ന് ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയതിലൂടെ ഗംഭീർ വ്യക്തമാക്കിയിട്ടുമുണ്ട്. ഹാർദിക്കിനെ ക്യാപ്ടൻസിയിൽ നിന്ന് മാറ്റുന്നതിൽ കോച്ചും സെലക്ടറും ഒറ്റക്കെട്ടായിരുന്നെങ്കിലും ബി.സി.സി.ഐയിലെ ഉന്നതർക്ക്; പ്രത്യേകിച്ച് ഗുജറാത്തുകാരനായ സെക്രട്ടറി ജയ് ഷായ്ക്ക് . അതിനാലാണ് ടീം പ്രഖ്യാപനം രണ്ടുമൂന്ന് ദിവസം വൈകിയത്. എന്നാൽ താൻ സ്ഥാനമേറ്റെടുക്കുകയാണെങ്കിൽ ടീം സെലക്ഷനിൽ സ്വാതന്ത്ര്യം വേണമെന്ന് ഗംഭീർ കടുപ്പിച്ച് പറഞ്ഞു. അടുത്തവർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റാണ് ഗംഭീറിന്റെ ആദ്യത്തെ വലിയ ഉദ്യമം. അതിന് വേണ്ട ടീമിനെ ഇപ്പോഴേ ഒരുക്കിയെടുക്കാനാണ് ഗംഭീർ ലക്ഷ്യമിടുന്നത്. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ആറ് ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യൻ ടീം കളിക്കുന്നത്. അതിനാൽതന്നെ പരീക്ഷണങ്ങൾ ഇപ്പോൾ തന്നെ തുടങ്ങാനാണ് ഗംഭീറിന്റെ ശ്രമം.

ഏ​ക​ദി​ന​ത്തി​ൽ​ ​വി​ക്ക​റ്റ് ​കീ​പ്പ​റാ​യി​ ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​മ​ദ്ധ്യ​നി​ര​ ​ബാ​റ്റ​റാ​യി​ ​ശ്രേ​യ​സ് ​അ​യ്യ​രും​ ​എ​ത്തി​യ​തോ​ടെ​യാ​ണ് ​സ​ഞ്ജു​വി​ന് ​അ​വ​സ​രം​ ​ഇ​ല്ലാ​താ​യ​ത്. ക​ഴി​ഞ്ഞ​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പി​ന് ​ശേ​ഷം​ ​ഏ​ക​ദി​ന​ ​ടീ​മി​ലേ​ക്ക് ​എ​ത്തി​യ​ ​സ​ഞ്ജു​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​പ​ര്യ​ട​ന​ത്തി​ൽ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യി​രു​ന്നു. എന്നിട്ടും അടുത്തപരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ്. ട്വന്റി-20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും സന്നാഹത്തിലല്ലാതെ ഒറ്റക്കളിപോലും കളിച്ചിട്ടില്ല. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ സഞ്ജു ഉണ്ടാവില്ലെന്ന് ഇതോടെ ധാരണയായിട്ടുണ്ട്. ഏ​ക​ദി​ന​ ​ലോ​ക​ക​പ്പി​ന് ​ശേ​ഷം​ ​ആ​ഭ്യ​ന്ത​ര​ ​ക്രി​ക്ക​റ്റ് ​ക​ളി​ക്കാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​ബി.​സി.​സി.​ഐ​യു​മാ​യി​ ​ഉ​ട​ക്കി​ലാ​യി​രു​ന്നു.​ ​താ​ര​ത്തി​ന്റെ​ ​ക​രാ​റും​ ​റ​ദ്ദാ​ക്കി​യി​രു​ന്നു. ഐ.​പി.​എ​ല്ലി​ൽ​ ​ശേ​യ​സ് ​നാ​യ​ക​നും​ ​ഗം​ഭീ​ർ​ ​മെ​ന്റ​റു​മാ​യ​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ്റൈ​ഡേ​ഴ്സാ​ണ് ​ജേ​താ​ക്ക​ളാ​യ​ത്.​ ​ഗം​ഭീ​ർ​ ​ഇ​ന്ത്യ​ൻ​ ​കോ​ച്ചാ​യ​തോ​ടെ​ ​ശ്രേ​യ​സി​നെ​ ​ടീ​മി​ൽ​ ​വേ​ണ​മെ​ന്ന് ​ശ​ക്ത​മാ​യി​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏകദിനടീമിൽ പുതുതായി എത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണയും ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ഉൾപ്പെട്ടതെന്ന് ഉറപ്പാണ്.

Advertisement
Advertisement