ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്

Saturday 20 July 2024 4:40 AM IST

തിരുവനന്തപുരം: അടുത്ത വ‌ർഷത്തെ ആറ്റുകാൽ പൊങ്കാല മാർച്ച് 13ന് (വ്യാഴം) നടക്കും.

മാർച്ച് 5 മുതൽ 14 വരെയാണ് ഉത്സവം. മാർച്ച് 5ന് രാവിലെ 10ന് കാപ്പുകെട്ടി കുടിയിരുത്തൽ. മൂന്നാം ഉത്സവ ദിവസമായ 7ന് രാവിലെ 9.15ന് കുത്തിയോട്ട വ്രതാരംഭം. ഒൻപതാം ഉത്സവ ദിനമായ 13ന് രാവിലെ 10.15ന് പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദ്യം, രാത്രി 7.45ന് ചൂരൽ കുത്ത്. രാത്രി 11.15ന് പുറത്തെഴുന്നള്ളത്ത്. 14ന് രാത്രി 10ന് കാപ്പഴിച്ച് കുടിയിളക്കും. 1ന് കുരുതി തർപ്പണം.

Advertisement
Advertisement