അയണോക്സൈഡ് ഇഷ്ടികയുമായി കെ. എം. എം. എൽ
ചവറ: ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദനത്തിലെ ഉപോൽപന്നമായ അയണോക്സൈഡിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് ഇഷ്ടികകൾക്ക് പകരം ഉപയോഗിക്കാവുന്ന കട്ടകളുടെ നിർമ്മാണവുമായി കെ.എം.എം.എൽ.
കമ്പനിയിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് അയണോക്സൈഡ് ഇഷ്ടികകൾ ഉപയോഗിക്കുക. ചുറ്റുമതിൽ നിർമ്മാണം, വിവിധ പ്ലാന്റുകളിലെ സൗന്ദര്യവത്കരണം, ഗാർഡൻ ഡിസൈനിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇഷ്ടിക ഉപയോഗിക്കും. സ്വന്തമായി കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെ അയണോക്സൈഡിൽ നിന്ന് ഇരുമ്പ് വേർതിരിച്ചെടുത്തിരുന്നു. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുകയാണ്. അഞ്ച് ടൺ അയൺ സിന്ററുകളാണ് സ്വകാര്യ കമ്പനിക്ക് നൽകിയത്. ഇവ ഉപയോഗിച്ച് ടി.എം.ടി കമ്പികളും ഇരുമ്പ് ബാറുകളും നിർമ്മിച്ചു.
അയണോക്സൈഡ് ഇഷ്ടിക നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടർ പി. പ്രദീപ്കുമാർ നിർവഹിച്ചു. കമ്പനിയിലെ എൻവയോൺമെന്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് വൈവിദ്ധ്യവത്കരണം.
ആദ്യഘട്ടത്തിൽ 8 ലക്ഷം ഇഷ്ടികകൾ
പുതിയ സാങ്കേതിക വിദ്യകളും വൈവിദ്ധ്യവത്കരണവും അയണോക്സൈഡ് മൂലമുണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങൾക്ക് പരിഹാരമാകും.
കെ.എം.എം.എൽ അധികൃതർ