എസ്.എൻ.ഡി.പി യോഗത്തിനെതിരെ സി.പി.എം ഭീഷണി വേണ്ട: കെ.സുരേന്ദ്രൻ

Saturday 20 July 2024 12:24 AM IST

തൃശൂർ : എസ്.എൻ.ഡി.പി യോഗതതിനും,ഹമറ്റ് ഹിന്ദു സംഘടനകൾക്കുമെതിരെ സി.പി.എം

തുടരുന്ന ഭീഷണി വച്ചു പൊറുപ്പിക്കാനാകില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലീം വോട്ടിനായി നിലവാരമില്ലാത്ത ഇടപെടലാണ് സി.പി.എമ്മും മുഖ്യമന്ത്രിയും നടത്തുന്നതെന്നും എൻ.ഡി.എ സംസ്ഥാന നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
ചില ക്രൈസ്തവ സംഘടനകളെയും സി.പി.എം ലക്ഷ്യം വയ്ക്കുന്നു. ഇതിനെതിരെ ശക്തമായ ഐക്യനിര കെട്ടിപ്പടുക്കും. എൻ.ഡി.എ മുന്നണിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല. ഈഴവ സമുദായത്തിൽ വലിയഹമാറ്റം പ്രകടമാണ്. വെള്ളാപ്പള്ളിയെ ഒറ്റഹതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ട. വിശ്വാസയോഗ്യമായ മൂന്നാം ബദലിന് കേരളത്തിൽ കളമൊരുങ്ങിക്കഴിഞ്ഞു.

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനനായുള്ള തെരച്ചിലിൽ കർണാടക സർക്കാർ കേരളത്തോട് വിദ്വേഷപൂർണമായ നിലപാടാണ് സ്വീകരിക്കുന്നത്. നാലാമത്തെ ദിവസമാണ് അവർ എന്തെങ്കിലും ചെറു വിരൽ അനക്കാൻ തയ്യാറായത്. കർണാടക സർക്കാരിന്റെ തെറ്റായ നടപടിക്കെതിരെ 24ന് തിരുവനന്തപുരത്ത് എൻ.ഡി.എ പ്രക്ഷോഭം സംഘടിപ്പിക്കും.

ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, മുതിർന്ന നേതാക്കളായ വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവരും പങ്കെടുത്തു.

Advertisement
Advertisement