മസാലബോണ്ട് രേഖാപരമെന്ന് കിഫ്ബി ഹൈക്കോടതിയിൽ

Saturday 20 July 2024 12:58 AM IST

കൊച്ചി: കേരള സർക്കാർ മസാലബോണ്ട് പുറപ്പെടുവിച്ചത് എല്ലാ രേഖകളുടെയും അടിസ്ഥാനത്തിലാണെന്നും പ്രശ്‌നമുണ്ടെങ്കിൽ ഇ.ഡി ചൂണ്ടിക്കാണിക്കണമെന്നും കിഫ്ബി ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസിൽ ഇ.ഡി 2021 മുതൽ രേഖകൾ പരിശോധിച്ചെങ്കിലും ഇതുവരെ ക്രമക്കേടുകൾ കണ്ടെത്താനായിട്ടില്ല. കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡിക്ക് നാലുതവണ മൊഴി നൽകിയിട്ടുണ്ടെന്നും കിഫ്ബിക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അരവിന്ദ് ദാത്തർ വാദിച്ചു. ഇ.ഡിയുടെ മറുപടി തേടിയ ജസ്റ്റിസ് ടി.ആർ.രവി ഹർജി 24ന് പരിഗണിക്കാൻ മാറ്റി. കിഫ്ബി വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്നതാണ് ഇ.ഡി അന്വേഷിക്കുന്നത്.

Advertisement
Advertisement