പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു

Saturday 20 July 2024 1:34 AM IST

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ താത്കാലിക പരീക്ഷാ കലണ്ടർ ( ഒക്ടോബർ സെഷൻ) പ്രസിദ്ധീകരിച്ചു. വിവിധ ബിരുദ ബിരുദാനന്തര, പി.ജി ഡിപ്ലോമ, ഡിപ്ലോമ പരീക്ഷകൾ ഒക്ടോബർ ഏഴിന് തുടങ്ങും. ഓൺലൈനായി പരീക്ഷാ ഫീസുകൾ അടയ്ക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21. ഫൈനോടെ ആഗസ്റ്റ് 27 വരെയും സൂപ്പർ ഫൈനോടെ ആഗസ്റ്റ് 31വരെയും പരീക്ഷാ ഫീസുകൾ അടയ്ക്കാമെന്ന് സർവകലാശാല അറിയിച്ചു.